ഒഴുക്കില്ലാത്ത പുഴയോടും
കായ്ക്കാത്ത മരത്തിനോടും
പ്രണയമില്ലാത്ത മനസ്സിനോടും
ലഹരിയില്ലാത്ത മദ്യത്തിനോടും
വെളിച്ചമില്ലാത്ത സൂര്യനോടും
നിലാവില്ലാത്ത ചന്ദ്രനോടും
മൃഗങ്ങളില്ലാത്ത കാടിനോടും
സ്നേഹമില്ലാത്ത നാടിനോടും
ഞാനിന്നു മുഴുത്ത പ്രണയത്തിലാണ്....
ജൈവീകമായതെല്ലാം ചതിക്കുന്ന ലോകത്ത്...
അജൈവീകമായാതെ നിത്യ ശാന്തി
Comments