Skip to main content

ലഞ്ച് ബോക്സ്‌ ചിത്രത്തിലെ രുചികരമായ കൂട്ടുകള്‍....

                           ചില ചിത്രങ്ങള്‍ അങ്ങനെയാണ്. അത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ബന്ധങ്ങള്‍ നമുക്ക് നേരെ വച്ച് നീട്ടുന്നു. ആ ബന്ധങ്ങളുടെ സത്യസന്ധതയില്‍ നാമത് വിശ്വസിച്ചുപോകുന്നു. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധങ്ങളുടെ പുതിയ തരത്തിലുള്ള അവതരണമാണ് LUNCH BOX എന്ന ഹിന്ദി ചിത്രം. ഭര്‍ത്താവിന് വേണ്ടി തൊട്ടു മുകളില്‍ താമസിക്കുന്ന ആന്‍റിയില്‍ നിന്നും  വളരെ സ്വാദിഷ്ടമായ recipee ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുകയാണ് ഇല (നിമ്രത് കൌര്‍). എന്നാല്‍ ഉച്ചക്ക് വീട്ടില്‍ ഭക്ഷണം കൊണ്ടുപോകാന്‍ വരുന്ന ഡെലിവറി ബോയ്‌ വേറെ വിലാസത്തില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നു. അങ്ങനെ റിട്ടയറിംഗ് കാത്തിരിക്കുന്ന സാജന്‍ ഫെര്‍ണാണ്ടസിന് (ഇര്‍ഫാന്‍ഖാന്‍) ആ ഭക്ഷണം കിട്ടുന്നു. ഹോട്ടലിലെ മടുപ്പിക്കുന്ന ഭക്ഷണം കഴിച്ച് ശീലിച്ച ഏകനായി കഴിയുന്ന സാജനെ ആ ഭക്ഷണത്തിന്‍റെ സ്വാദ് വല്ലാതെ വശീകരിക്കുന്നു. തന്‍റെ ഭര്‍ത്താവിനല്ല ഭക്ഷണം കിട്ടിയതെന്ന് മനസ്സിലാക്കുന്ന ഇല അടുത്ത ദിനത്തെ ലഞ്ചില്‍ ഒരു കുറിപ്പ് കൂടി ചേര്‍ക്കുന്നു. അതൊരു പുതിയ സൗഹൃദത്തിന്‍റെ തുടക്കമാകുന്നു. ഭാര്യ മരിച്ച ശേഷം വിരസനായി റിട്ടയറിംഗ് കാത്തിരിക്കുന്ന സാജന്‍റെ ജീവിതം കൂടുതല്‍ സജീവമാകുന്നു. അയാളുടെ പോസ്റ്റില്‍ അടുത്തു വരുന്ന ഷെയ്ക്ക് (നവാസുദ്ധീന്‍ സിദ്ധീഖ്) നെ അയാള്‍ പലതവണ ട്രെയിനിംഗ് നല്‍കാതെ അകറ്റുന്നെങ്കിലും ആ ബന്ധവും കൂടുതല്‍ ശക്തമാകുന്നു. റിട്ടയറിംഗ് പ്രായത്തിലും ആ യുവാവില്‍ നിന്നും പല രസകരമായ പാഠങ്ങളും സാജന്‍ പഠിക്കുന്നു. ഇലയുമായുള്ള ബന്ധം കുറിപ്പുകള്‍ വഴി കൂടുതലടുക്കുമ്പോള്‍ പരസ്പരം കാണാന്‍ തീരുമാനിക്കുന്നു. ഇലയുടെ സൌന്ദര്യവും ചെറുപ്പവും ഇലയുമായുള്ള ബന്ധത്തില്‍ വിഘാതമായി സാജനു അനുഭവപ്പെടുന്നു. മരണം വരെ മരുന്നും ഭക്ഷണവും നല്‍കി അച്ഛനെ സ്നേഹിച്ച അമ്മയുടെ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സ്വന്തം ജീവിതത്തെ ഒന്നുകൂടി പുനരവലോകനം നടത്താന്‍ ഇലയെ പ്രേരിപ്പിക്കുന്നു.
                                 പല കത്തുകള്‍ കൂട്ടിവയിക്കുമ്പോള്‍ കിട്ടുന്നപോലുള്ള രസകരമായ  ഫീലിംഗ് ചിത്രത്തെ കൂടുതല്‍ വശ്യമാക്കിതീര്‍ക്കുന്നു.ഒരിക്കലും പോലും  കാണിച്ചില്ലെങ്കിലും മുകളിലെ നിലയില്‍ താമസിക്കുന്ന ആന്‍റി ശക്തമായ കഥാപാത്രാമായിതന്നെ ശബ്ദങ്ങളിലൂടെ കാഴ്ചക്കാരനെ സ്പര്‍ശിക്കുന്നു. പാന്‍സിംഗ് ടോമര്‍ പോലുള്ള ചിത്രങ്ങളിലൂടെ പകര്‍ന്നാട്ടത്തിന്‍റെ സാദ്ധ്യതകള്‍ നമ്മെ അനുഭവിപ്പിച്ച ഇര്‍ഫാന്‍റെ അമ്പരപ്പിക്കുന്ന അഭിനയമായിരുന്നു LUNCH BOX ലേത്. Hatsoff ഇര്‍ഫാന്‍ഖാന്‍... അരങ്ങില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ നിമ്രത് കൌര്‍ ഉം മിതാഭിനയം വഴി പ്രേക്ഷകനെ സ്വാധീനിക്കുന്നു. നടനായും സഹനടനായും അവാര്‍ഡുകള്‍ വാരിക്കുട്ടിയ  നവാസുദ്ധീന്‍ സിദ്ധീഖിന്‍റെ കരിയറിലെ മികച്ചൊരു പൊന്‍തൂവലാണ് ഈ ചിത്രം. ധാരാളം ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 2013ല്‍ ഇറങ്ങിയ ഈ ചിത്രം ഇപ്പോഴാണല്ലോ കാണാനായത്‌ എന്ന ചിന്ത അല്പം വേദന കൂടി എന്നില്‍ സമ്മാനിക്കുന്നു.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...