അധ്യാപനം വളരെ രസകരമായ പണി തന്നെയാണ്. പഠിപ്പിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മ നിര്‍വൃതി അതൊക്കെ ശരി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസക്കലമായി അധ്യാപനം പാടെ മറന്നുകൊണ്ട് കഥാപാത്രങ്ങളായി റിഹേര്‍സല്‍ ക്യാമ്പുകളിലെ നിര്‍വൃതി... ഹ്രസ്വ ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍, പ്രോഡക്ഷന്‍, പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളിലെ പ്രതീക്ഷ ... അരങ്ങില്‍ ആടിത്തിമിര്‍ത്ത നാടകങ്ങള്‍ നല്‍കുന്ന അനുഭൂതി... ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം....ഇപ്പോള്‍ എല്ലാം കഴിഞ്ഞതിലെ നിരാശ... നാളെ വീണ്ടും കോളേജിലേക്ക് പോകണം. ചിട്ടയായ സമയ നിഷ്ഠയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം... എനിക്കിപ്പോള്‍ ഓര്മ വരുന്നത് എന്‍റെ തന്നെ കുട്ടിക്കാലമാണ്. രണ്ടു മാസത്തെ അവധി കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയുടെ അതെ അവസ്ഥ... ഇനി പുതിയൊരു കഥാപാത്രം വന്നു വിളിക്കും വരെ സ്വബോധത്തോടെ സ്വന്തം സ്വത്വത്തില്‍ തന്നെ കഴിയണം... ഈ മടുപ്പിക്കുന്ന ജീവിതത്തില്‍ ഞാന്‍ ഞാനായി ജീവിക്കണം. എന്‍റെ പുറംചട്ടയ്ക്ക് അകത്തേക്ക് ഞാനായി മടങ്ങണം. സ്വന്തം സ്വത്വത്തിലേക്ക് ഞാനായി കഴിയുന്ന ബോറന്‍ പരിപാടി...ഹോ... ഈ മടുപ്പിക്കുന്ന പുറംചട്ട വലിച്ചെറിഞ്ഞു കൊണ്ട എത്രയും വേഗം മറ്റൊരു സ്വത്വത്തിലേക്ക് കടക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അരങ്ങിനു താത്കാലിക വിട... ഒപ്പം നിങ്ങള്‍ക്കും...ശുഭ രാത്രി...
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments