ചില ഓര്‍മകളുണ്ട്...വര്‍ഷങ്ങള്‍ കഴിയുന്തോറും തീവ്രതയും കുറയുമെന്ന് നമ്മള്‍ കരുതിയ ഓര്‍മ്മകള്‍.... എന്നാലെപ്പോഴും സംഭവിക്കുക മറിച്ചാണ്.... വര്‍ഷങ്ങള്‍ കഴിയുംതോറും അതങ്ങനെ മനസ്സില്‍ കിടന്നു നീറി നീറി പിടയും... കാലമതിനെ എപ്പോഴും കത്തിജ്വലിപ്പിച്ചു നിര്‍ത്തും....ഈ പുതുവര്‍ഷവും പഴയ ഓര്‍മ്മകള്‍ക്ക്മേല്‍ മറിക്കപ്പെട്ട ചെറിയൊരു പുസ്തകത്തിന്‍ താള്‍ മാത്രം... പുതിയ താളുകള്‍ മറിയുന്തോറും നമ്മളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു.... എന്നാലും ഓര്‍മകളിലൂടെയുള്ള ജീവിതം അതൊരു രസം തന്നെയാണ്....
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments