Skip to main content

ഫോട്ടോഗ്രാഫിലെ ഫ്രെയിമുകൾക്കിടയിലെ ജീവിതങ്ങൾ

          ചിലബന്ധങ്ങൾ നിർവചനങ്ങൾക്കപ്പുറമാണ്‌.  ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഉൾവലിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട് ഈ ലോകത്തിൽ. ചില സായംകാല കൂടിച്ചേരലിൽ,  ഒരു കപ്പ് കാപ്പിയിൽ,  ഒന്നിച്ചുള്ള ഒരു സിനിമക്കാഴ്ചയിൽ സന്തോഷം അനുഭവിച്ച് പിരിയുന്ന ബന്ധങ്ങൾ. അത്തരമൊരു ബന്ധത്തിന്റെ കഥയാണ് 'ലഞ്ച് ബോക്‌സിന്റെ'  സംവിധായകൻ റിതേഷ് ഭത്രയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ  'ഫോട്ടോഗ്രാഫ്'.  


        മുംബൈയിലെ ഇൻഡ്യ ഗേറ്റ് വേയിൽ വിനോദ സഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഉപജീവനം നയിക്കുന്ന ഗ്രാമീണനായ റാഫിയും (നവാസുദ്ധീൻ സിദ്ദിഖി)  നഗരത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റാകാൻ  കോച്ചിംഗ് ക്ലാസ്സിൽ പഠിക്കുന്ന  മിലോനിയും (സന്യാ മൽഹോത്ര) തമ്മിൽ ഉടലെടുക്കുന്ന രസകരമായ ബന്ധം.
   പഠനം മാത്രം ലക്ഷ്യമാക്കി മറ്റു സൗഹൃദങ്ങളില്ലാതെ സമ്പന്നതയുടെ മധ്യത്തിൽ അക്കൗണ്ടൻസി പുസ്തകങ്ങളുമായി മല്ലിടുന്ന മിലോനി അവിചാരിതമായി ഗേറ്റ് വേയിൽ വച്ച്  റാഫിയുടെ നിർബന്ധത്തിന് വഴങ്ങി ചിത്രമെടുക്കാൻ നിന്ന് കൊടുക്കുന്നു. റാഫിയെടുത്ത ചിത്രത്തിൽ മിലോനിക്ക്  തന്നെ കാണാൻ കഴിയുന്നില്ല. തന്നെക്കാൾ സന്തോഷവതിയും  സുന്ദരിയുമായ പെൺകുട്ടിയെയാണ് സ്വന്തം ചിത്രത്തിൽ അവൾ കണ്ടെത്തുന്നത്. അതിനാൽ തന്നെ വീണ്ടും വീണ്ടും റാഫിയെ തേടി അവൾ എത്തുന്നുണ്ട്. ഗ്രാമത്തിൽ നിന്നെത്തിയ റാഫിയുടെ അമ്മുമ്മയുടെ ഒരേയൊരാഗ്രഹം  റാഫിയുടെ വിവാഹം നടന്നു കാണണമെന്നതാണ്. റാഫിയുടെ നിർബന്ധത്തിന് വഴങ്ങി ചിത്രങ്ങൾക്ക് പകരമായി റാഫിയുടെ കാമുകിയായി അമ്മുമ്മയ്ക്ക് മുൻപിൽ അവൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ യാന്ത്രികജീവിതത്തേക്കാൾ രസകരമാണ് റാഫിയോടും അമ്മുമ്മയോടും ചിലവഴിക്കുന്ന നിമിഷങ്ങളെന്ന് തിരിച്ചറിയുമ്പോൾ അവൾ കൂടുതൽ സമയം അതിനായി കണ്ടെത്തുന്നു. 
വളരെ വരണ്ട പ്രണയമാണ് അവർക്കിടയിൽ സംഭവിക്കുന്നത്. തമ്മിൽ ചിരിക്കുന്നത് അപൂർവമാണ്. എന്നാൽ പരസ്പരം അവർ വളരെയേറെ  ബഹുമാനിക്കുന്നുണ്ട്. 
         അനേകമനേകം പ്രണയകഥകൾ ഇന്ത്യൻ സിനിമയെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും അവയിൽ നിന്നും വിഭിന്നമായി നിലകൊള്ളുന്നു ഫോട്ടോഗ്രാഫിലെ റാഫിയുടെയും മിലോനിയുടെയും  പ്രണയം.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...