അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്!
ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ!
ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ!
എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ!
കടലും ആകാശവും നദികളും മലകളുമായി
നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ!
കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും
നവരസങ്ങളായി പരിണമിച്ചതിവിടെ!
ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ
പലത് നമ്മൾ നടത്തിയതുമിവിടെ!
സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി
ചുവടുകൾ അളന്നു വച്ചതിവിടെ!
ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച്
പല പാത്രങ്ങൾ പകർന്നാടിയതിവിടെ!
എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ,
അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന
നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!
'ഹസിം അമരവിള'(Inspired by Anna Kamieńska'S poem)

Comments