നാടകം : 2017 അരങ്ങു വിട്ടൊഴിയുമ്പോൾ
പൂർവ രംഗം:
മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെകുറച്ച് നാടകങ്ങളിൽ പങ്കെടുക്കാനേ ഈ വർഷം കഴിഞ്ഞുള്ളു. നാടകങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ആത്മസംതൃപ്തി നൽകുന്നവയായിരുന്നു മിക്ക അവതരണങ്ങളും.രംഗം 1:
2017 ലെ നാടകങ്ങളും സംവിധായകരുംനിർവാണം വാസവദത്തം - Pam Rasheed Tvm
മദർ തെരേസ - ആർ.എസ്.മധു
താറാവും പൊന്മുട്ടയും - Aranmula Ramachandran
ഒരു ദേശം - Sunil Kumar
മഹാഗുരു - Basheer Manacaud
വല - Raghavan Pillai Sudhakaran
ലോട്ടറി ടിക്കറ്റ് - Radhakrishnan Sukumaran Nair
ഒരു സങ്കീർത്തനം പോലെ - അഹമ്മദ് മുസ്‌ലിം
ആ മനുഷ്യൻ നീ തന്നെ - Sajana Chandran
വീരശൃംഘല - ആർ.എസ്.മധു
ഒഥെല്ലോ - ആശ സുവർണരേഖ ( Venukuttan Krishna Pillai)
(പട്ടിക അപൂർണ്ണമാണ്. വിട്ടുപോയവർ സദയം ക്ഷമിക്കുമല്ലോ)
തുടങ്ങീ നാടകങ്ങളിൽ അണിയറയിലും
ഭഗ്ന ഭവനം - എസ്.രാധാകൃഷ്ണൻ, അരങ്ങിലും
മൂന്ന് റേഡിയോ നാടകങ്ങളിലും ഭാഗഭാക്കാകാൻ സാധിച്ചു.
രംഗം 2:
കനലിന്റെ സ്വന്തം പ്രൊഡക്ഷൻ ആരോമൽ ടി. രചനയും സംവിധാനവും നിർവ്വഹിച്ച് സന്തോഷ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ച "കെണി" യാണ് ഈ വർഷം അഭിനയിച്ച മറ്റൊരു നാടകം. അഭിനയത്തിന്റെ കാര്യമെടുക്കുമ്പോൾ "കെണി" നൽകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ. അഭിനേതാവ് എന്ന നിലയിൽ എന്നെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിയ നാടകവും കെണിയാണ്.
ഈ വർഷം ഒരു പുതിയ നാടകം സംവിധാനം ചെയ്യാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയത് നൊമ്പരമായി അവശേഷിക്കുന്നു.
കനൽ സാംസ്‌കാരിക വേദിയുടെ സെക്രട്ടറി പദവി ഈ വർഷം നാടകക്കാരൻ എന്ന നിലയിൽ ലഭിച്ച അംഗീകാരമാണ്. നാടകചർച്ചകളും നാടകവായനകളും സജീവമായ വർഷം. "കനൽ ബുക്സിന്റെ എഡിറ്റർ പദവി" ഭാരിച്ച ഉത്തരവാദിത്വമാണ് എന്നിൽ നിറച്ചത്.
രംഗം 3 :
NATAKന്റെ രൂപീകരണവും പ്രവർത്തനങ്ങളും പരാമർശിക്കാതെ ഈ വർഷം അവസാനിപ്പിക്കാൻ സാധിക്കില്ല. ഈ വർഷം കേരളത്തിലെ എല്ലാ നാടകക്കാർക്കും ഊർജം നൽകിയ പ്രതീക്ഷകൾ നൽകിയ സംഘടനയായിരുന്നു NATAK. അടുത്ത ഏപ്രിലിൽ ഔദ്യോഗികസംഘടനയായി മാറുന്നതോടെ കേരളത്തിലെ നാടകപ്രവർത്തനങ്ങളെയെല്ലാം ഒരൊറ്റ ചരടിൽ കോർത്ത് കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ സമയ നാടകപ്രവർത്തകൻ എന്ന് കേൾക്കുമ്പോൾ നാടകേതര സുഹൃത്തുക്കൾ ഞെട്ടാതെ അംഗീകരിക്കാൻ NATAK ന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ.
രംഗം 4:
പിന്തിരിഞ്ഞു നോക്കുമ്പോൾ പറയാനും പങ്കുവയ്ക്കാനുമുള്ളത് നാടകചിന്തകളും വർത്തമാനങ്ങളും മാത്രമെന്നത് വളരെ അഭിമാനം നൽകുന്നു.
നാളെ പ്രകാശനം നിർവഹിക്കേണ്ട നാടക കലണ്ടറിന്റെ പ്രിന്റ്റിങ് നടന്നുകൊണ്ടിരിക്കുന്നു. ഈ വർഷം അവസാനിക്കുന്നതും അടുത്തവർഷാരംഭവും നാടകപ്രവർത്തനങ്ങളിൽ തന്നെ.
എല്ലാപ്രവർത്തനങ്ങളിലും ഊർജ്ജമായി ഒപ്പമുള്ള പ്രിയ സുഹൃത്ത് Kannan Nayarനെ സ്മരിക്കാതെ ഈ കുറിപ്പ് പൂർണമാകില്ല. ഒപ്പം കനൽ കുടുംബാംഗങ്ങളായSanthosh Venjaramoodu, Arun Nayar, Kulakkada Prasannan B, Aromal Rosebuds T, Anuj Ramachandran, Reju R Nair, KP Sunil Kumar, Unni Madathil, Jayadev Ravi, Chandhunadh G, Sreenath Sreekumar, Amal Krishna, Aswathy Vijayan, Devaki Rajendran ഇവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു.... കനൽ കുടുംബത്തിലെ പുതിയ അംഗങ്ങളായ Akhil Mohan Kumar, Chinchu K Bhavani, Esha Reshu നിങ്ങളാണ് കനലിന്റെ നവ ഊർജ്ജം.
curtain call:
ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച്സംഗീതം ശ്രവിച്ച് പ്രണയാർദ്രനായിചുവടുകൾ അളന്നു വച്ച് പല പാത്രങ്ങൾ പകർന്നാടിയഈ വർഷത്തെ അരങ്ങുകൾക്ക് വിട...അടുത്ത വർഷം പുതിയ അരങ്ങുകളിൽ വീണ്ടുമൊന്നിക്കാം... നവവത്സരാശംസകൾ
-Blackout-

Comments