ജീവിതത്തിൽ ശൂന്യത വന്ന് നിറയുന്ന കാലഘട്ടമുണ്ട്. കുറെ സർഗാത്മകമായ പ്രവർത്തനങ്ങൾക്ക് ശേഷം വന്നുചേരുന്ന കടുത്ത ഏകാന്തത. ക്രിയാത്മകമായി ഒന്നും എഴുതാനോ ചിന്തിക്കാനോ കഴിയാത്തവിധം നിർവികാരമായി തീരുന്ന നിമിഷങ്ങൾ. എന്തിനധികം, ഒരു ഖണ്ഡിക പോലും മനസ്സിരുത്തി വായിക്കാൻ കഴിയുന്നില്ല. എല്ലാവരും ഇങ്ങനെ ഒരവസ്ഥയിലൂടെ ജീവിതചക്രത്തിനിടയിൽ ഒരിക്കലെങ്കിലും കടന്നു പോകേണ്ടി വരുമോ? അറിയില്ല... എന്നാൽ ഈ അവസ്ഥ എന്നെ പൂർണമായും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. വരികൾക്കിടയിലൂടെ മുഖം പൂഴ്ത്തി കടന്നുപോയ കാലങ്ങൾ ഓർമയായി തീർന്നിരിക്കുന്നു. അടയാളപ്പെടുത്തലുകൾ അവശേഷിപ്പിക്കപ്പെടാതെ കടന്നുപോകേണ്ടി വരുമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നു. 'ഏകാന്തത' എന്ന വാക്ക് പോലും ചിലപ്പോൾ അത് പകർന്ന് നൽകുന്ന അവസ്ഥയെ ഉൾക്കൊള്ളാൻ അപര്യാപ്തമാണ്.
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments