നിനക്ക് എന്നെ അറിയില്ല....എന്റെ കുടുംബത്തെ അറിയില്ല...എന്റെ സ്വപ്നങ്ങളെ അറിയില്ല....
എനിക്ക് നിന്നെ അറിയാം....നിന്റെ കുടുംബത്തെ അറിയാം...നിന്റെ സ്വപ്നങ്ങളും അറിയാം...
നീ അത്ഭുതം കൊള്ളുന്നുണ്ടായിരിക്കാം.....അതെങ്ങനെയ്യെന്ന്...
നീ നീയായി തീര്‍ന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്നെയാണ്...നീ നിന്റെ കുടുംബം പടുത്തുയര്‍ത്തിയത് എന്റെ കുടുംബത്തിനുമേല്‍ ആയിരുന്നു...
നീ നിന്റെ സ്വപ്നങ്ങള്‍ ഓരോന്നും യാഥാര്ത്യമാക്കുമ്പോള് എന്റെ സ്വപ്നങ്ങള്‍ ഓരോന്നായി എന്നില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു...
ഇപ്പോഴും നീ എന്നെയോ എന്റെ ത്യഗത്തെയോ അറിയുന്നില്ല എന്നതാണ് രസകരം...അല്ലെങ്കില്‍ ബോധപൂര്‍വം ഒഴിവാക്കുന്നതാകം...
നീ എന്നും നീയായിരിക്കാനേ ശ്രമിച്ചിട്ടുള്ളൂ...ഞാന്‍ നീയും...
ഞാന്‍ എന്നത് ഒരു ജനസഞ്ചയമായി മാറുന്നു...നീ മറ്റേതും...
എനിക്ക് നിവര്‍ന്നു നില്ക്കാന് കഴിയുന്നില്ല....എന്നെ ചവിട്ടി നീ മേലോട്ടും....
ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി മാറുന്നു...പക്ഷെ ഇതിനു മാത്രം മാറ്റമില്ല.
Comments