എന്നിലേക്ക് എത്തിച്ചേരാനുള്ള എല്ലാ പാതകളും തുറന്നിട്ടിരുന്നു.
പല വ്യാഴവട്ടക്കാലങ്ങള്‍ കാത്തുമിരുന്നു.
പ്രതീക്ഷകള്‍ കാലങ്ങളായ് മാറിയപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല
ആ പാതകളെല്ലാം വഴിതെറ്റിക്കുമെന്ന്.
നിന്നിലേക്കുള്ള പാതകള്‍ തേടിയതുമില്ല,
ആ പാതകളെല്ലാം എന്നില്‍ത്തന്നെ അവസാനിക്കുമെന്നും ഞാനറിഞ്ഞില്ല.
Comments