മരണവും ജീവിതവും സന്ധിക്കുന്ന നിമിഷങ്ങള്‍ ഒരിക്കലും ഒരാള്‍ക്കും മറക്കാന്‍ ആകില്ല. അതില്‍ നിന്നും ഒരാള്‍ തിരികെ ജീവിതത്തിലേക്ക് വന്നാലും മരണം വരെ ആ ഓര്‍മ്മകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അത് മനുഷ്യ മനസിനെ വല്ലാതെ ശുദ്ധീകരിക്കുന്നു. അതിനാല്‍ തന്നെയാണ് മാരക രോഗങ്ങള്‍ പിടിപെട്ടു കിടക്കുന്നവര്‍ ഒരിക്കലും അത്യാഗ്രഹികളായിത്തീരാത്തത്. അവര്‍ ജലാശയങ്ങളെയും സൂര്യനെയും ശുദ്ധവായുവിനെയും തണുത്തകാറ്റിനെയും നിലാവിനെയും വല്ലാതെ ഇഷ്ടപ്പെടുന്നു. പ്രകൃതിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. രോഗങ്ങള്‍ അവരുടെ മനസിലെ ദുരാഗ്രഹങ്ങളെ കഴുകിക്കളഞ്ഞിരിക്കും. ഈ ലോകത്തില്‍ താന്‍ ശരിയാണെന്ന് വിചാരിച്ചിരുന്ന ജാതിയും മതവും രാഷ്ട്രീയവുമെല്ലാം അയാളില്‍ നിന്നും തുടച്ചു നീക്കം ചെയ്യപ്പെട്ടിരിക്കും. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ നിഷ്കളങ്കമായ പുഞ്ചിരി മാത്രമേ അവരുടെ കയ്യില്‍ ഉള്ളു. മാറാരോഗങ്ങള്‍ എന്ന് സമൂഹം മുദ്രകുത്തി അവഗണിച്ചവരോട് ജീവിതത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും സംസാരിച്ചാല്‍ അവരുടെ ശുദ്ധീകരിക്കപ്പെട്ട മനസിലെ ചിന്തകള്‍ ആരെയും ഈ ലോകത്തിനു ഇത്ര സൌന്ദര്യം ഉണ്ടോ എന്ന് ഒന്നുകൂടി ചിന്തിക്കാന്‍ ഇടവയ്ക്കും. അവരെ സന്ദര്‍ശിച്ചു പുറത്തിറങ്ങുമ്പോള്‍, ഈ ലോകത്തിന്‍റെ ഓട്ടം കാണുമ്പോള്‍ നാം അറിയാതെ ചിന്തിച്ചു പോകും: യഥാര്‍ഥത്തില്‍ മാറാരോഗം പിടിപെട്ടത് അവര്‍ക്കോ നമുക്കോ എന്ന്. അത്യാഗ്രഹം പിടിച്ച മനുഷ്യ നിന്‍റെ ആര്‍ത്തി നിന്നെ വല്ലാതെ മൂടുമ്പോള്‍ നിന്‍റെ കാലുകള്‍ അഹങ്കാരത്തില്‍ ഭൂമിയില്‍
നിന്നുമുയരുമ്പോള്‍ ഇടയ്ക്കിടയ്ക്ക് മാറാരോഗികള്‍ എന്ന് സമൂഹം മുദ്രകുത്തിയവരെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ അത് നിന്‍റെ അഹങ്കാരം ശമിപ്പിക്കാനും നിന്‍റെ കാലുകള്‍ ഈ മണ്ണില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനും സഹായിക്കും.
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments