അയാളും അംഗമായ ആ ക്ലബ്ബിന്റെ വാര്‍ഷിക പരിപാടികള്‍ക്കായി മൈക്ക് ഓര്‍ഡര്‍ വാങ്ങനായാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേനിലേക്ക് പോകുകയാണ്. പാറാവുകാരനെ കഴിഞ്ഞു നീണ്ട ഇടാനാഴിയിലുടെ പോകുമ്പോള്‍ അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചിരുന്നു. കൊമ്പന്‍ മീശ പിരിച്ചു എന്തോ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ അയാളെ കണ്ടപ്പോള്‍ ചോദിച്ചു: എന്താ, എന്ത് വേണം?
പേടിച്ചുകൊണ്ട് അയാള്‍ അപേക്ഷ ഫോറം നീട്ടി.
സാര്‍, മൈക്ക് ഓര്‍ഡര്‍.......
ക്ഷേത്രമോ, ക്ലബ്ബോ?
ക്ലബ്ബ് ...
എവിടെ?
ഗണപതി ക്ഷേത്രത്തിനടുത്ത്...
ഉം..എസ്. ഐ. വന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് വാ....
അയാള്‍ ഭീതിയോടെ പോകാന്‍ തിരിഞ്ഞപ്പോഴാണ് ലോക്കപ്പ് കണ്ടത്. ജീവിതത്തില്‍ ആദ്യമായി ലോക്കപ്പ് നേരിട്ട് കാണുകയാണ്. രൂപം വ്യക്തമല്ല. ഏതോ ഒരാള്‍ ആ ഇരുണ്ട ലോക്കപ്പിനകത്തു നിന്ന് കമ്പിയഴികള്‍ക്കിടയിലുടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തറയിലെതോ പത്രം വിരിച്ച് അതിനു പുറത്തിരുന്ന ആ കുറ്റവാളി അയാളെ കണ്ടപ്പോള്‍ പുറം തോടില്‍ നിന്നും തലവലിച്ചു അകത്തേക്ക് എടുക്കുന്ന ആമയെപ്പോലെ തല വലിച്ചെടുത്തു. താനാണ് അതിനകത്തെങ്കിലോ? ദൈവം രക്ഷിക്കട്ടെ.....!
ലോക്കപ്പില്‍ നിന്നും വന്ന മൂത്രത്തിന്‍റെ ഗന്ധം രൂക്ഷമായപ്പോള്‍ അയാള്‍ പുറത്തേക്കു നടന്നു.
പോലീസ് സ്റ്റേഷനു പുറത്തെ സര്‍ക്കാര്‍ ഓഫീസില്‍ എവിടെ നിന്നോ എത്തിയ ഒരു സംഘം ആളുകള്‍ കല്ലെറിയുന്നുണ്ടായിരുന്നു. ലാത്തിയുമായി പോലീസ് കുതിച്ചു എത്തിയപ്പോഴേക്കും എല്ലാവരും ഓടിക്കളഞ്ഞു. കൊമ്പന്‍ മീശക്കാരനായ പോലീസുകാരന്‍ അയാളുടെ കഴുത്തില്‍ പിടിച്ചു വലിച്ചു.
സാര്‍, ഞാന്‍ മൈക്ക് ഓര്‍ഡര്‍ വാങ്ങനിപ്പോള്‍..............................................ആ .......................!
എവിടെ നിന്നോ ഒരു ലാത്തി അയാളുടെ മുതുകില്‍ കുത്തിക്കയറി. അയാളുടെ നാവ് പുറത്തേക്കു തള്ളി. അപേക്ഷ ഫോറം തറയില്‍ വീണു. കൊമ്പന്‍ മീശക്കാരനായ പോലീസ് അയാളെ വലിച്ചിഴച്ച് ആ ലോക്കപ്പിലുണ്ടായിരുന്ന കുറ്റവാളിയുടെ പുറത്തുകൂടി പിടിച്ചു തള്ളി. മുതുകു തടവിക്കൊണ്ടയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റേ കുറ്റവാളിയുടെ കൈയ്യില്‍ ഒരു പേപ്പര്‍ ഇരിക്കുന്നത് കണ്ടു....
മൈക്ക് ഓര്‍ഡറിനായുള്ള അപേക്ഷ.......!!!
Comments