"എപ്പോഴോ വരുമെന്ന് പ്രതീക്ഷിക്കുന്ന വസന്തത്തിനായി
ഋതുഭേദങ്ങളെ വിസ്മരിക്കാന്‍ എനിക്കാവില്ല".
വസന്തത്തിലെ പനിനീര്‍ദളങ്ങളില്‍ മാത്രമല്ല,
ഗ്രീഷ്മത്തിലെ പൊഴിയുന്ന ഇലകളിലും
വര്‍ഷത്തിലെ ചൊരിയുന്ന മഴത്തുള്ളികളിലും
ശരത്തിലെ പൊട്ടുന്ന പുതുനാമ്പുകളിലും
ഹേമന്തത്തിലെ ചക്രവാളത്തിലും
ശിശിരത്തിലെ പൈന്‍മരത്തടികളിലും
എന്‍റെ ആത്മാവ് കുടിയിരിക്കുന്നുണ്ട്.
നിശബ്ദമൊഴുകുന്ന നീലനദിയുടെ ആഴമറിയാനും
പൊള്ളുന്ന ഹൃദയത്തെ തണുത്ത മരത്തടിയിലേക്കിറക്കി വയ്ക്കാനും
മലമുകളിലെ ഒറ്റപ്പാറയില്‍ നിന്നും മരണത്തെ കൊഞ്ഞനം കുത്താനും
ഭൂമിയുടെ പച്ചപ്പിലേക്കിഴുകിച്ചേരാനും
ഋതുഭേദമന്യേ ഞാനിപ്പോഴും ആഗ്രഹിക്കുന്നു...
Comments