എന്റെ കാമുകി എന്നില്‍ നിന്നും സ്വീകരിച്ച ആദ്യ സമ്മാനം
എന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന ഹാന്‍ഡ് കര്‍ചീഫ് ആയിരുന്നു. ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവളത് ഹോട്ടലില്‍ മറന്നു വച്ചു. പിന്നീട് അതിനെപ്പറ്റി പറഞ്ഞവള്‍ കുറെ പരിഭവിച്ചു. ഹോട്ടലില്‍ തേടി നോക്കിയെങ്കിലും അതുനഷ്ടപ്പെട്ടിരുന്നു. മാസങ്ങള്‍ പലതും കടന്നു പോയി. പിന്നീട് ഞാന്‍ ആ ഹോട്ടലില്‍ ഒറ്റയ്ക്കായി പോക്ക്. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനായി ഞാന്‍ ആ ഹോട്ടലില്‍ ചെന്നപ്പോള്‍ വെയ്റ്റര്‍ മേശ വൃത്തിയാക്കിയ തുണി എന്‍റെ കണ്ണുകളെ അമ്പരപ്പിച്ചു. എന്‍റെ നഷ്ടപ്പെട്ടുപോയ ഹാന്‍ഡ്‌കര്‍ചീഫ്. മറ്റു വെയ്റ്റര്‍മാരെ ശ്രദ്ധിച്ചപ്പോള്‍ സമാനമായ കര്‍ചീഫുകള്‍ അവരുടെ കൈകളിലും ഉണ്ടായിരുന്നു.
Comments