ഗുഡ്സ് ട്രെയിനുകള്‍ ഒരിക്കലും ഗ്രിഹാതുരത്വം നല്‍കുന്നില്ല, വരണ്ട കാഴ്ചകളാണ്, ചിന്തകളാണ് അത് മനസ്സില്‍ വിതറുക, വേനല്‍ പോലെ. ഗുഡ്സ് ട്രെയിനുകള്‍ കാണുമ്പോഴെല്ലാം വാഗമണ്‍ ട്രാജഡി മനസിലെക്കെത്തും. ബോഗികളെല്ലാം അടച്ച് സീല്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ചിലത് തുറന്നും കിടപ്പുണ്ട്. അവ പ്രതിഫലിപ്പിക്കുന്നത് മരണ ഭീതിയാണ്. എന്‍റെ മനസിലെ വരണ്ട കാഴ്ചകളില്‍ ഒന്നായി ഗുഡ്സ് ട്രെയിനും മാറിക്കഴിഞ്ഞു. അവയുടെ ശബ്ദം പോലും എന്നില്‍ അസ്വസ്ഥത പടര്‍ത്തുന്നു. വെള്ളക്കാരുടെ ഇരുണ്ട കാലഘട്ടമാണ് എന്നും ഗുഡ്സ് ട്രെയിനുകള്‍ എന്നെ അനുഭവിപ്പിച്ചിട്ടുള്ളത്...
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments