Skip to main content

"നിരീശ്വരനായി തീരുമ്പോൾ"



       നിരീശ്വരനിലൂടെ ഈശ്വരനെ ചോദ്യം ചെയ്യുന്ന നോവൽ എന്ന മുൻധാരണയിലാണ് വി. ജെ. ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിലേക്ക് കടന്നത്. വായന മുഴുമിപ്പിക്കുമ്പോൾ അത് എതിർത്തത് വിശ്വാസത്തെ മാത്രമല്ല അതിനപ്പുറം വിശ്വാസത്തെ അന്ധവിശ്വാസമെന്ന ചാപ്പ കുത്തി അതിൽ വിശ്വസിക്കുന്ന വിശ്വാസരഹിതരെന്ന വിശ്വാസികളെയും കൂടിയാണെന്ന് മനസിലായി. എല്ലാം മനസിന്റെ, ചിന്തകളുടെ, പ്രവർത്തനങ്ങൾ മാത്രം. അത് ചിലപ്പോൾ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ കണ്ണുകളിലൂടെ നോക്കാൻ നമ്മളെ സ്വാനുഭവത്തിലൂടെ പ്രേരിപ്പിക്കുന്നു. നമ്മൾ കാണുന്ന കാഴ്ചകളാണ് ശെരിയെന്നുള്ള മിഥ്യയെ ഉടച്ചു കാണിക്കുന്നുണ്ട് നിരീശ്വരൻ.



         ആന്റണിയും ഭാസ്കരനും സഹീറും ചേരുന്ന ആഭാസത്തിൽ നിന്നും ഉടലെടുത്ത നിരീശ്വരൻ ദൈവത്തെരുവിനെ നിരീശ്വരത്തെരുവാക്കുന്നിടത്തു തുടങ്ങുന്ന കഥ പറച്ചിൽ. ആലും മാവും കൂടിച്ചേരുന്ന ആത്മാവിനെ ചുറ്റിനടക്കുന്ന സംഭവഗതികളിലൂടെ മിത്തുകൾ ഉണ്ടായി ജീവൻ വച്ചുവളർന്ന് അത് ഒരു നാടിന്റെ ചരിത്രമായി മാറുന്നതെങ്ങനെയെന്നുള്ള കൃത്യമായ നിരീക്ഷണങ്ങളുണ്ട്.
         ഇരുപത്തിനാലു വർഷത്തെ അബോധത്തിൽ നിന്നും പ്രായത്തെ പിടിച്ചുനിർത്തി ഉണ്മയിലേക്ക് വരുന്ന ഇന്ദ്രജിത്തിലൂടെ പ്രകാശവർഷങ്ങൾക്കിടയിലൂടെ സമയത്തെ പിടിച്ചുനിർത്തി സഞ്ചരിക്കാനുള്ള ശാസ്ത്രത്തിന്റെ സാധ്യതകളും സമാന്തരലോകത്തെ (Parallel world ) മേഘയുമായുള്ള ബന്ധങ്ങളിലൂടെ ഒരു ആൾട്ടർനേറ്റീവ് സ്പേസിനെക്കുറിച്ചും ജെയിംസ് പറയുന്നുണ്ട്. മിത്തുകളിൽ നിന്നും ദൈവവും ദൈവത്തിൽ നിന്നും മതവും മതത്തിൽ നിന്നും വിശ്വാസികളും വിശ്വാസികളിൽ നിന്നും നിരീശ്വരവാദക്കാരും അവരുടെ തുടർച്ചയായി വീണ്ടും ദൈവങ്ങളും മതങ്ങളും ഉടലെടുത്തുകൊണ്ടിരിക്കുന്ന ചാക്രികക്രമത്തെ നിരീശ്വരന്റെ ഭൂതക്കണ്ണാടിയിലൂടെ ജെയിംസ് കാണിച്ചു തരുന്നു. വിശ്വാസരഹിതരെങ്ങനെ മറ്റൊരു വിശ്വാസ സമൂഹമായി രൂപം കൊള്ളുന്നുവെന്ന നേർക്കാഴ്ചകളും നിരീശ്വരനിലൂടെ വി ജെ വരച്ചിടുന്നുണ്ട്.
ഈ നിരീശ്വരചരിതം ഈശ്വരവിശ്വാസികളും നിരീശ്വരവിശ്വാസികളും ഒരുപോലെ വായിക്കണം. 
അങ്ങനെ നിരീശ്വരന്റെ അപദാനങ്ങൾ ലോകമറിയട്ടെ...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...