Skip to main content

സാറാ ജോസെഫിന്റെ നോവൽ "ബുധിനി" അനുഭവിപ്പിച്ചത്;

അത്രമേൽ സങ്കീർണമായ ജീവിതങ്ങൾ നമുക്കുചുറ്റും ഉണ്ടാകുന്നുണ്ട്; 'ബുധിനി'യിലൂടെ കടന്നുപോയപ്പോൾ...... 

ഒരു നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തലുകളില്ലാതെ  ബോധപൂർവം  ഒഴിവാക്കപ്പെട്ട   ആ  സാന്താൾ പെൺകുട്ടിയെക്കുറിച്ച്,  അവളിലൂടെ  ദാമോദർവലി നദിയെക്കുറിച്ച്,   നദിയ്ക്ക് ചുറ്റുമുള്ള ഊരുകളെയും അവയുടെ വിചിത്ര ആചാരങ്ങളെയും കുറിച്ച്. അണക്കെട്ടുകൾ, തോൽക്കുപ്പിയിലെ ക്ഷേത്രവശിഷ്ടങ്ങൾ, പാഞ്ച്കോട്ട് കോട്ട, തിലകാംബാ സാമ്രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങൾ, പാഞ്ചേത് ഡാമിലെ സൂര്യാസ്തമയങ്ങൾ  എല്ലാം ഭൂതകാലത്തിൽ നിന്നും തെളിഞ്ഞു വരികയാണ്. പ്രക്ഷുബ്ദമായൊഴുകുന്ന ദാമോദർവാലിയുടെ ആഴങ്ങളിലേക്ക്,  പലതലമുറകളിലേക്ക് ഊളിയിട്ടിറങ്ങിയും മുങ്ങിപൊങ്ങിയും നിലവെള്ളം ചവിട്ടിയും ശക്തമായി ഒഴുക്കിനെതിരെ നീന്തിയും, ഒഴുക്കിനൊപ്പം അലസമായി കിടന്നും സാറാ ജോസഫ് ബുധിനിയുടെ കഥ പറയുകയാണ്. ഒരു രാജ്യത്തെ വികസനത്തിന്റെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്ന  വലിയ അണക്കെട്ടിന്റെ ഉത്‌ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിച്ച പെൺകുട്ടിയുടെ ദുരിതജീവിതത്തിന്റെ കഥ.  നോൺലീനിയർ കഥപറച്ചിലിലൂടെ പല തലമുറകളിലേക്കും പല ജീവിതങ്ങളിലേക്കും പലചരിത്രങ്ങളിലേക്കും അവർ അനുസ്യൂതം കടന്നുപോകുന്നു. തിൽക്കാമാജി,  ദയാനന്ദ ടുഡു,  സോമനാഥ്‌ ഹെംബ്രോം, മംഗോൾ മാജി, രൂപി മുർമു അങ്ങനെയങ്ങനെ............  വായന മുഴുമിപ്പിച്ചിട്ട് വേണം നിശ്ശബ്ദമായിരുന്നു തലമുറകളുടെ തുടക്കവും ഒടുക്കവും തമ്മിൽ കണ്ണി ചേർക്കാൻ.....  

ബുധിനി അനുഭവിപ്പിക്കുകയാണ് മഹാക്ഷേത്രങ്ങൾക്ക് പിന്നിൽ , ശാന്തമായി കിടക്കുന്ന ഡാമുകൾക്കകത്ത് അടക്കം ചെയ്യപ്പെട്ട ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചും അനാഥമാക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചും അതിലെല്ലാമുപരി ചരിത്രം ബുധിനിയോട്  ചെയ്തതിനെക്കുറിച്ചും..... 

"ബുധിനിമാ നമ്മുടെ  രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താൻ...... "
"രാജ്യമോ? ഏതാണ് എന്റെ രാജ്യം? "

വായിക്കുക അനുഭവിക്കുക "ബുധിനി"  (സാറാ ജോസഫ്, ഡി. സി. ബുക്സ് )

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...