Skip to main content

ചരിത്രസ്മാരകങ്ങളുടെ ഓർമകളുടെ " ഖബർ "

     'ഖബർ' ഒറ്റവാക്കിലൊതുക്കിയാൽ 'ചരിത്രവും നിയമവും അധികാരത്തോടൊപ്പം ചേർന്ന്  നീതിപുലർത്താത്ത ചില വേളകളിൽ സാഹിത്യം ചരിത്രത്തിനും നിയമത്തിനും  വേണ്ടി മാപ്പു സാക്ഷിയാകുന്നതിന്റെ  നേർസാക്ഷ്യമാണ് കെ. ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബർ'.  ഒറ്റയിരുപ്പിലിരുന്നു വായിച്ചു തീർക്കാവുന്ന ലഘു നോവൽ.  കഥയും കഥാപാത്രങ്ങളും സങ്കൽ‌പ്പീകമാകുമ്പോൾ  കഥാ പശ്ചാത്തലം ചരിത്രവും സമകാലീനവുമാണ്.  
"പറയാനൊരു കഥ ഉണ്ടാകുന്നതിലല്ല,കഥ. കഥ   പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്" എന്ന് ആമുഖത്തിൽ കെ ആർ മീര കുറിച്ചിരിക്കുന്നു.  


2019 നവംബർ 9ന് തന്റെ പൂർവികരുടെ  ഖബറിനായി വാദിച്ച ഖയലുദ്ദീൻ തങ്ങൾ,  പുരാതന സ്മാരകത്തിന്റെ തൂണൂകളിലൊന്ന്   തലയിൽ വീണ് മരണമടയുന്നു. പള്ളിപൊളിച്ചു മാറ്റി അമ്പലം പണിയാൻ പരമോന്നതനീതിപീഠം വിധി പ്രസ്താവിച്ച അതെ ദിനം.  ചരിത്രം നീതിയുക്തമല്ലെങ്കിലും ചരിത്രത്തെ പുനർനിർമിച്ച് ഖയലുദ്ദീന്റെ  മരണത്തിലൂടെ കഥ ഇരകളോട് നീതി പുലർത്തുന്നു.  
യോഗിശ്വരനമ്മാവന്റെയും   കാക്കശ്ശേരി ഭട്ടതിരിയുടെയും  അതീന്ദ്രീയപാരമ്പര്യത്തിൽ  കുരുങ്ങിക്കിടക്കുന്ന ഇരുണ്ട ഭൂതകാലം വേട്ടയാടുന്ന  ഭാവനാ സച്ചിദാനന്ദനെ  മറുവശത്ത്  ഖയലുദ്ദീൻ സൃഷ്ടിക്കുന്ന മന്ത്രികതകൾ  ഉന്മദിനിയാക്കിതീർക്കുന്നു.  അനുഭവങ്ങളിലൂടെ പാകപ്പെട്ട് മറ്റൊരാളുടെ അസാന്നിധ്യത്തിലും പരിപൂർണതയിലെത്തിച്ചേർന്നവൾ. 


സമകാലീന സംഭവപശ്ചാത്തലം കഥയ്ക്കുണ്ടെങ്കിലും കരിനീലയിൽ മീരയെന്ന എഴുത്തുകാരി  നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന വന്യമായ ഭാവനലോകത്തിൽ നിന്നും  ഒരു പടികൂടി കടന്ന് വായനക്കാരെ ഖബറിന്റെ ആഴങ്ങളിലേക്ക്  നിലം പതിപ്പിക്കാൻ മീരയ്ക്ക്  കഴിയുന്നുണ്ട്.  
പേരുകൊണ്ടും അതിന്റെ കാലിഗ്രഫികൊണ്ടും കവർ ചിത്രംകൊണ്ടും ഖബർ കൂടുതലായി വായനയെ മോഹിപ്പിക്കുന്നു. എം.കെ. സാനുമാഷിന്റെ അവതരികയും സ്ഥലങ്ങളെക്കുറിച്ചുള്ള  വ്യത്യസ്തമായ സുനിൽ പി ഇളയിടം  മാഷിന്റെ 'ഖബർ'  പഠനവും നോവലിന്റെ  ഉൾക്കാഴ്ച വർദ്ധിപ്പിക്കുന്നുണ്ട്.

ഭൗതീകമായ ചരിത്രസ്മാരകങ്ങൾ ഇടിച്ചുനിരത്തി അടയാളങ്ങൾ നശിപ്പിക്കാൻ  ആരുശ്രമിച്ചാലും മനസിലെ നിർമ്മിതികളുടെ തിളക്കം വർദ്ധിച്ചുകൊണ്ടേയിരിക്കുമെന്ന് 'ഖബർ'  സാക്ഷ്യപ്പെടുത്തുന്നു. 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...