Skip to main content

"പത്തേമാരി" ; പത്തരമാറ്റുള്ള ഒരിന്ത്യന്‍ ചിത്രം

ആത്മീയവിശുദ്ധിയുടെ ഭാഗമായി ജീവിതത്തിലൊരിക്കലെങ്കിലും വിദേശത്തേക്ക് (മെക്ക തീർത്ഥാടനം) പോകാനായി ഒരു ജീവിതകാലമത്രയും സ്വദേശത്തിരുന്ന് പണം സ്വരുക്കൂട്ടുന്ന അബുവിന്റെ കഥ പറഞ്ഞ ' ആദാമിന്റെ മകൻ അബു' പകർന്നു നൽകിയ ഹാങ്ഓവറിലാണ് അഹമ്മദിന്‍റെ പുതിയ ചിത്രമായ പത്തേമാരി കാണൻ തിയേറ്ററിലേക്ക് പോയത്. ഭൗതീക ജീവിതഭദ്രതയ്ക്കായി വിദേശത്തേക്ക് ചേക്കേറി സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നാരായണന്‍റെ കഥയാണ് പത്തേമാരി. 1970 കളിൽ തുടങ്ങി പുതിയ കാലഘട്ടം വരെയുള്ള പ്രവാസജീവിതത്തിന്‍റെ കഥ കൂടിയാണ് പത്തേമാരി. ഒരു ജീവിതകാലഘട്ടമത്രയും സ്വന്തം കുടുംബത്തിന്‍റെ സന്തോഷത്തിനായി പ്രരാബ്ദങ്ങൾ പേറി അതിൽ ആനന്ദം കണ്ടെത്തിക്കഴിയുന്ന നാരായണനെ ഒന്നിനു പിറകേ മറ്റൊന്നായി എത്തിച്ചേരുന്ന ഭൗതീകജീവിതാവശ്യങ്ങൾ വേട്ടയാടുന്നു. ആരോടും പരാതിയും പരിഭവവുമില്ലാതെ നാരായണൻ സ്വന്തം വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കുന്നു സ്വദേശത്തേക്ക് മടങ്ങുക എന്ന പ്രതീക്ഷയോടെ. 

          പലപ്രാവശ്യം സ്വദേശത്തിലേക്ക് വിരുന്നുകാരനായി എത്തിമടങ്ങുന്ന നാരായണൻ നാട്ടിലേക്ക് അവധിക്ക്‌ വരുന്ന സുഹൃത്തിന്‍റെ കയ്യിൽ എന്താണ് കൊടുത്തുവിടേണ്ടതെന്ന് വാർദ്ധക്യത്തോട് അടുക്കുന്ന ഭാര്യയോട് ചോദിക്കുമ്പോൾ ഭാര്യ പറയുന്ന മറുപടി ഇതാണ്. "നിങ്ങള്‍ ഒരു ദിവസം ധരിച്ച ഷര്‍ട്ട്‌ അലക്കാതെ പൊതിഞ്ഞുകൊടുത്തു വിടൂ". ഏതാണ്ട് അറുപതാണ്ടോളം പഴക്കമുള്ള ഇന്ത്യന്‍ പ്രവാസജീവിതത്തിന്‍റെ മുഴുവന്‍ വിരഹവേദനയും കണ്ണീരും ആ വരികളിലുണ്ട്. ഒരായുസ്സ് മുഴുവന്‍ വിദേശത്ത് കിടന്ന് കുടുംബത്തിനായി പണിയെടുത്ത് വാര്‍ദ്ധക്യത്തില്‍ സ്വന്തം വീടിന്‍റെ ഒരു മൂലയില്‍ വിദേശിയായി കൂനിക്കൂടിക്കഴിയേണ്ടി വരുന്ന പ്രവാസികളുടെ നെടുവീര്‍പ്പിന്‍റെ നേര്‍ക്കാഴ്ചയാണ് പത്തേമാരി. "നാട്ടിൽ അഞ്ചും ആറും കക്കൂസുള്ളവന്മാരാണ് ഇവിടെ കക്കൂസിൽ പോകാൻ ക്യൂ നിൽക്കുന്നത്" എന്ന ഒരൊറ്റ സംഭാഷണം മതി തിരക്കഥയുടെ ശക്തി മനസ്സിലാക്കാന്‍...
                   കാലഘട്ടങ്ങള്‍ മാറുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന Video Transitionപോലും വളരെ രസകരമായി ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. മധു അമ്പാട്ടിന്‍റെ വ്യൂഫൈന്‍ഡറിലൂടെയുള്ള കാഴ്ചകള്‍ക്കുമേല്‍ വിജയ്‌ ശങ്കറിന്‍റെ കത്രിക വളരെ ഒതുക്കത്തോടെ ചലിച്ചപ്പോള്‍ മലയാളത്തില്‍ പിറന്നുവീണത് പത്തരമാറ്റുള്ള ഒരു പത്തേമാരി ചിത്രം. ആ പാത്തേമാരി കാറ്റും കോളുമേല്‍ക്കാതെ അറബിക്കടലിലൂടെ കേരളക്കരയില്‍ ജൈത്രയാത്രനടത്തുന്നതിന് കാരണക്കാരനായ സലിം അഹമ്മദെന്ന നാവികനും സഹയാത്രികര്‍ക്കും അഭിനന്ദനങ്ങള്‍...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...