Skip to main content

'ഒരു നാടകദിന ചിന്ത'

ഞാന്‍ തോറ്റുപോയവനാണ്...
നിനക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ തോറ്റുപോയവന്‍.
നിന്‍റെ  ലോകത്തിന്‍റെ നടപ്പുസമ്പ്രദായത്തോട് കിടപിടിക്കാനാകാതെ തോറ്റുപോയവന്‍.
എഴുതപ്പെട്ട ലോകനീതികള്‍ പിന്തുടരാന്‍ കഴിയാതെ തോറ്റുപോയവന്‍.
അരങ്ങില്‍ ആടിത്തിമിര്‍ത്ത ആത്മസംതൃപ്തിയുമായി നില്‍ക്കുന്ന 
എന്നോട് എന്തുകിട്ടിയെന്ന് ചോദിക്കുന്ന
സമൂഹത്തിനു  മുന്‍പില്‍ തോറ്റുപോയവന്‍...
ചെയ്യുന്നപ്രവര്‍ത്തികള്‍ക്ക് പണം  എണ്ണിവാങ്ങിക്കാനറിയാതെ 
തോറ്റുപോയവന്‍...
കാലം ഓടുന്നതോടൊപ്പം ഓടാനാകാതെ കൂട്ടത്തില്‍ 
നിന്നും ഇടിച്ചു തെറിപ്പിക്കപ്പെട്ടവന്‍...
പത്തു മണിക്കെന്നും നിങ്ങള്‍ പരക്കംപായുമ്പോള്‍
അത് കണ്ടെപ്പോഴും പകച്ചു നില്‍ക്കുന്നവന്‍...
സ്വന്തം സ്വത്വത്തില്‍ കഴിയാനാകാത്തവന്‍...
ഒരു മകനെന്ന നിലയില്‍ പരാജയപ്പെട്ടവന്‍...
സഹോദരനെന്ന നിലയില്‍ പരായപ്പെട്ടവന്‍...
കാമുകനെന്ന നിലയില്‍  പരായപ്പെട്ടവന്‍...
സുഹൃത്തെന്ന നിലയില്‍ പരായപ്പെട്ടവന്‍...
ബന്ധങ്ങളിലെല്ലാം പരാജയപ്പെട്ടവന്‍...
എന്‍റെ വിജയം എന്‍റെ സ്വത്വം തിരിച്ചറിയപ്പെടുന്നിടത്ത് മാത്രമെന്ന് വിശ്വസിക്കുന്നവന്‍....
എന്‍റെ വിജയം എന്‍റെ അരങ്ങില്‍ മാത്രമെന്ന് വിശ്വസിക്കുന്നവന്‍....
എന്‍റെ വിജയം എന്‍റെ മനസ്സില്‍ മാത്രമെന്ന് വിശ്വസിക്കുന്നവന്‍....
എന്‍റെ ജീവിതം സംഭവിക്കുന്നത് തിരശീല ഉയരുന്നതിനും 
താഴ്ത്തപ്പെടുന്നതിനുമിടയില്‍ മാത്രമെന്ന് വിശ്വസിക്കുന്നവന്‍....
എന്‍റെ സ്വപ്നം കഥാപാത്രങ്ങള്‍ തേടിയുള്ള പരാവര്‍ത്തനങ്ങളില്‍ 
മാത്രമെന്ന് വിശ്വസിക്കുന്നവന്‍....
അതെ... ഞാന്‍ തോറ്റുപോയവനാണ്...

നിങ്ങള്‍ക്ക് മുന്‍പിലും  നിങ്ങളുടെ ലോകത്തിന് മുന്‍പിലും...

Comments

Anonymous said…
Work hard for what you want because it won't come to you with out a fight.you have to be strong and courageous and know that you can do anything you put your mind to.if somebody puts you down or critizes you,just keep on believing in your self and turn into something positive.......
Anonymous said…
Trust is tha glue of life. It's the most essential ingredient in effective communication .it's the fundamental principal holds all relationship..........

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...