ജീവിതം വല്ലാതെ എലിപ്പെട്ടിക്കുള്ളിൽ കുടുങ്ങിയെന്ന് ബോധ്യം
വന്നപ്പോഴാണ് അവൾ ചായങ്ങൾ വാങ്ങിയത്. ബ്രഷിൽ വാർത്ത
ചിത്രങ്ങൾക്കെല്ലാം എലിയുടെ രൂപമായിരുന്നു. പ്രകൃതി പോലും
ഇരുണ്ട നിറത്തിലായി. പല വർണങ്ങൾ വാരിവിതറി കാൻവാസ്
വർണാഭമാക്കാൻ ശ്രമിച്ചെങ്കിലും അനുഭവങ്ങൾ അവൾക്കു നൽകിയ
ബ്രഷിന്റെ ചായം കറുപ്പായിരുന്നു. കറുപ്പവളുടെ ഇഷ്ടനിറമല്ലായിരുന്നു.
എന്നാൽ ലോകമവൾക്ക് നൽകിയത് കറുപ്പിന്റെ വകഭേദങ്ങൾ മാത്രം...
Comments