Skip to main content

Posts

"ആസാദി"

            ഡി. സി. ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ 'ആസാദി' എന്ന ലേഖനസമാഹാരം വായനയുടെ മാത്രമല്ല നവചിന്തകളുടെ അതിനുമപ്പുറം, കടന്നുവന്ന പാതകളുടെ അടയാളപ്പെടുത്തലാണ്. ഒന്നാമത്തെ ലേഖനമായ "പീഡിത നഗരങ്ങളിൽ മഴപെയ്യുന്നത് ഏത് ഭാഷയിൽ" എന്ന പബ്ലോ നെരൂദയുടെ ചോദ്യത്തിന് ഉത്തരം തേടുന്ന അരുന്ധതി റോയി ഉയർത്തുന്ന ഭാഷയെക്കുറിച്ചുള്ള ചിന്തകൾ നിർബന്ധിത രാജ്യസ്നേഹത്തിന്റെ കാലത്തിൽ കടുത്ത വെല്ലുവിളിയാണ് പങ്കുവയ്ക്കുന്നത്. ഭാഷയെക്കുറിച്ചുള്ള അജ്ഞതയിൽ ഹിന്ദി ഹിന്ദുവിന്റെയും ഉർദു മുസ്ലിമിന്റേതുമായിത്തീരുന്ന വാർത്തമാനകാല സമസ്യകളെ അടയാളപ്പെടുത്തുന്നുണ്ട്. ഭരതന്റെ രാജ്യമായ ഭാരതമെങ്ങനെ, പിതൃരാജ്യമാകാതെ മാതാവിനാൽ അടയാളപ്പെടുത്തപ്പെട്ട് മാതൃരാജ്യമായെന്ന ചിന്തകളെ എയ്തുവിടുന്നുണ്ട്. ഭാഷയുടെ അതിർത്തികളിലൂടെ വിഭജനം നടത്തുന്ന കാലത്ത് ഗുജറാത്ത് കലാപാനന്തരം അഭയാർത്ഥിക്യാമ്പുകളിൽ അതിജീവനത്തിനായി ഗായത്രിമന്ത്രം പഠിച്ചുവയ്ക്കേണ്ടി വന്ന ഒരു തലമുറയുടെ  അടയാളപ്പെടുത്തൽ കൂടിയായി തന്റെ രചനകൾ മാറുന്നതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട് ലേഖിക. ഭാഷയുടെ സ്വത്വം തേടിയുള്ള പരക്കംപാച്ച...

അരങ്ങിനോട് ഭരതവാക്യം ചൊല്ലി പി. സി. സോമൻ

          പി സി സോമൻ അരങ്ങൊഴിഞ്ഞു. 1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടത്തിനൊപ്പം ഉരുവം കൊണ്ട തിരുവനന്തപുരം കലാവേദിയുടെ  അവസാനപ്രവർത്തകനും ഭരതവാക്യം ചൊല്ലി അരങ്ങിനോട്, പ്രേക്ഷകനോട് വിട ചൊല്ലി. തിരുവനന്തപുരം അമേറ്റർ നാടകവേദിയിൽ അമ്പതാണ്ടോളം നടനായും സംഘാടകനായുമൊക്കെ സജീവസാന്നിധ്യമായിരുന്ന പി. സി. സോമൻ  വഞ്ചിയൂർ വായനശാല നാടകങ്ങളിലും കലാവേദിയുടെ നാടകങ്ങളിലുമായി   നിരവധി ചരിത്ര, യഥാതഥ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. സ്വയംവരം, മതിലുകൾ, കൊടിയേറ്റം, വിധേയൻ തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളിലും ഇരുപതാംനൂറ്റാണ്ട്, കൗരവർ, ധ്രുവം തുടങ്ങി ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളിലും  Flammen im Paradies എന്ന ഫ്രഞ്ച് ചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.             2010ൽ ടാഗോറിന്റെ മുക്തധാര എന്ന ബംഗാളി നാടകം , പ്രൊഫ. ജി. ഗോപാലകൃഷ്ണന്റെ പരിഭാഷയിൽ, ഡോ. എൻ. രാജൻ നായരുടെ സംവിധാനത്തിൽ   കലാവേദി വി. ജെ. ടി. ഹാളിൽ അവതരിപ്പിച്ചിരുന്നു. ആ നാടകത്തിലൂടെയാണ് പി. സി. സോമൻ സാറിനെ ആദ്യമാ...

പെൺസുന്നത്ത്

സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവൾ' പകർന്ന പൊള്ളലിലും നുജൂദ് അലിയുടെ 'ഞാൻ നുജൂദ് വയസ് 10 വിവാഹ മോചിത' നൽകിയ ഷോക്കിലും മുക്താർ മായിയുടെ  'മാനത്തിന്റെ പേരിൽ' അനുഭവിപ്പിച്ച ലോകത്തിലും  ആ ഗണത്തിലേക്കായി മലയാളത്തിൽ നിന്നും അനിത ശ്രീജിത്തിന്റെ 'പെൺ സുന്നത്ത്'. Female Genital Mutilation ന്റെ ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്നത്. ഏറ്റവും കൂടുതലായി FGM നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ ആയതിനാലാകാം ആഫ്രിക്കയിൽ എത്തുന്ന താരാ എന്ന മലയാളി പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇന്ത്യയിലും കേരളത്തിൽ പോലും FGM ന് ഇരയാകുന്ന പെൺകുട്ടികൾ അനേകമുണ്ടെന്ന അറിവ് നടുക്കത്തോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. മുഴുവൻ പെണ്മയോടെ പെണ്ണായിരിക്കാനാണ് ലോകത്തിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് കൃത്യമായി നോവലിൽ അനിത ശ്രീജിത്ത് കുറിച്ചിടുന്നുണ്ട്. ഇര ഒരിക്കലും അറിയുന്നില്ല താൻ ഇരയാണെന്നും വേട്ടയാടാപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും. ഇതൊക്കെ തനിക്കുള്ള സംരക്ഷണമായി ചിത്രീകരിക്കുന്നതിൽ വേട്ടക്കാരൻ പൂർണവിജയം കൈവരിച്ചിരിക്കുന്ന...

ചരിത്രസ്മാരകങ്ങളുടെ ഓർമകളുടെ " ഖബർ "

     'ഖബർ' ഒറ്റവാക്കിലൊതുക്കിയാൽ 'ചരിത്രവും നിയമവും അധികാരത്തോടൊപ്പം ചേർന്ന്  നീതിപുലർത്താത്ത ചില വേളകളിൽ സാഹിത്യം ചരിത്രത്തിനും നിയമത്തിനും  വേണ്ടി മാപ്പു സാക്ഷിയാകുന്നതിന്റെ  നേർസാക്ഷ്യമാണ് കെ. ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബർ'.  ഒറ്റയിരുപ്പിലിരുന്നു വായിച്ചു തീർക്കാവുന്ന ലഘു നോവൽ.  കഥയും കഥാപാത്രങ്ങളും സങ്കൽ‌പ്പീകമാകുമ്പോൾ  കഥാ പശ്ചാത്തലം ചരിത്രവും സമകാലീനവുമാണ്.   "പറയാനൊരു കഥ ഉണ്ടാകുന്നതിലല്ല,കഥ. കഥ   പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്" എന്ന് ആമുഖത്തിൽ കെ ആർ മീര കുറിച്ചിരിക്കുന്നു.   2019 നവംബർ 9ന് തന്റെ പൂർവികരുടെ  ഖബറിനായി വാദിച്ച ഖയലുദ്ദീൻ തങ്ങൾ,  പുരാതന സ്മാരകത്തിന്റെ തൂണൂകളിലൊന്ന്   തലയിൽ വീണ് മരണമടയുന്നു. പള്ളിപൊളിച്ചു മാറ്റി അമ്പലം പണിയാൻ പരമോന്നതനീതിപീഠം വിധി പ്രസ്താവിച്ച അതെ ദിനം.  ചരിത്രം നീതിയുക്തമല്ലെങ്കിലും ചരിത്രത്തെ പുനർനിർമിച്ച് ഖയലുദ്ദീന്റെ  മരണത്തിലൂടെ കഥ ഇരകളോട് നീതി പുലർത്തുന്നു.   യോഗിശ്വരനമ്മാവന്റെയും   കാക്...

"ഒടുവിലത്തേതെന്നു തോന്നിപ്പിക്കുന്ന ആദ്യത്തേതുകൾ "

 അരുൺ സമുദ്രയുടെ ഏറ്റവും പുതിയ കവിതാസമാഹരമായ 'മൂ' വിലെ ആമുഖ കവിതയിങ്ങനെയാണ്.  "സദാസമയവും അന്താക്ഷരി  കളിച്ചുകൊണ്ടിരിക്കുന്ന  ഒരു രാജ്യം.  അവിടെ  മൂ  എന്നൊരൊറ്റയക്ഷരം മാത്രം  കിട്ടുന്നൊരു ജനത".  അതെ,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി  മൃതാവസ്ഥയിലെത്തിയിട്ട് അനേക നാളുകളായി.  'മിനിയേച്ചർ ' എന്ന കവിതയിൽ റിപ്പബ്ലിക് ബോർഡ്‌ തൂക്കി യാത്രപുറപ്പെടുന്ന ബസ്സിൽ,  എന്റെ രാജ്യം എന്റെ രാജ്യമെന്ന് അക്രോശിച്ചുകൊണ്ട് യാത്രികരായ  ജനങ്ങൾക്ക് നേരെ തുറിച്ചു നിൽക്കുന്ന ഗിയർ ലിവറിൽ പിടിച്ച് സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറെക്കുറിച്ച് പറയുന്നുണ്ട്.  ബസ്സ് കട്ടപ്പുറത്തായിട്ടും അതറിയാതെ റിപ്പബ്ലിക് ബോർഡ്‌ നോക്കി ബസ്സിലെ തുരുമ്പുകൊണ്ട് സെപ്റ്റിക് ആയ  യാത്രികർ.   രാജ്യമേ നീ വിരിച്ചിട്ട പച്ചക്കള്ളങ്ങൾക്ക് മുകളിൽ കിടന്നു ഞാൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു എന്ന് അരുൺ സമുദ്ര നെടുവീർപ്പിടുമ്പോൾ  അതിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് നമ്മളോരോ വായനക്കാരനുമാണ്.   മറ്റുള്ളവർക്ക് കണ്ടുരസിക്കാനുള്ള ഒരേർപ്പാട് മാത്രമാണ് വസന്ത...

74 ആം സ്വാതന്ത്ര്യ ദിനത്തിൽ ഇബ്രാഹിം അൽക്കാസിയെ ഓർക്കുമ്പോൾ

                 ഇന്ത്യൻ ആധുനിക നാടകവേദിയിലെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അൽക്കാസി 04  ഓഗസ്റ്റ് 2020 ന് 95 ആം വയസ്സിൽ മരണപ്പെട്ടു. ഭാരതം അതിന്റെ 74 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ 11 ദിവസം മുൻപ് അദ്ദേഹം യാത്രയായി. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ലോകനാടകവേദിയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1947 ലെ വിഭജനകാലഘട്ടത്തിൽ തന്റെ 8  സഹോദരന്മാരും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ  ഇന്ത്യയിൽ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്.  നാടകത്തിലെ ഉപരിപഠനം ഇംഗ്ലണ്ടിൽ (RADA)പൂർത്തികരിച്ചിട്ട് അവിടെത്തന്നെ ഉയർന്ന അവസരങ്ങൾ പലതും ലഭിച്ചെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയിലേക്ക് അദ്ദേഹം 1951 ൽ മടങ്ങിവരികയും ഇവിടത്തെ നാടകവേദിയെ പരിപോഷിപ്പിക്കുകയുമാണ് ചെയ്തത്. ആധുനിക നാടകവേദിക്ക് പുതിയ ദിശാബോധം നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. ഭാരതത്തെ അതിന്റെ സംസ്കൃതിയെ കലകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഈ ഭീതിപ്പെടുത്തുന്ന കാലത്തിൽ കൂടുതൽ പഠിക്കേണ്ടതും പകരേ...

"നിരീശ്വരനായി തീരുമ്പോൾ"

       നിരീശ്വരനിലൂടെ ഈശ്വരനെ ചോദ്യം ചെയ്യുന്ന നോവൽ എന്ന മുൻധാരണയിലാണ് വി. ജെ. ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിലേക്ക് കടന്നത്. വായന മുഴുമിപ്പിക്കുമ്പോൾ അത് എതിർത്തത് വിശ്വാസത്തെ മാത്രമല്ല അതിനപ്പുറം വിശ്വാസത്തെ അന്ധവിശ്വാസമെന്ന ചാപ്പ കുത്തി അതിൽ വിശ്വസിക്കുന്ന വിശ്വാസരഹിതരെന്ന വിശ്വാസികളെയും കൂടിയാണെന്ന് മനസിലായി. എല്ലാം മനസിന്റെ, ചിന്തകളുടെ, പ്രവർത്തനങ്ങൾ മാത്രം. അത് ചിലപ്പോൾ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ കണ്ണുകളിലൂടെ നോക്കാൻ നമ്മളെ സ്വാനുഭവത്തിലൂടെ പ്രേരിപ്പിക്കുന്നു. നമ്മൾ കാണുന്ന കാഴ്ചകളാണ് ശെരിയെന്നുള്ള മിഥ്യയെ ഉടച്ചു കാണിക്കുന്നുണ്ട് നിരീശ്വരൻ.          ആന്റണിയും ഭാസ്കരനും സഹീറും ചേരുന്ന ആഭാസത്തിൽ നിന്നും ഉടലെടുത്ത നിരീശ്വരൻ ദൈവത്തെരുവിനെ നിരീശ്വരത്തെരുവാക്കുന്നിടത്തു തുടങ്ങുന്ന കഥ പറച്ചിൽ. ആലും മാവും കൂടിച്ചേരുന്ന ആത്മാവിനെ ചുറ്റിനടക്കുന്ന സംഭവഗതികളിലൂടെ മിത്തുകൾ ഉണ്ടായി ജീവൻ വച്ചുവളർന്ന് അത് ഒരു നാടിന്റെ ചരിത്രമായി മാറുന്നതെങ്ങനെയെന്നുള്ള കൃത്യമായ നിരീക്ഷണങ്ങളുണ്ട്.          ഇരുപത്തിനാലു ...