Skip to main content

പെൺസുന്നത്ത്

സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവൾ' പകർന്ന പൊള്ളലിലും നുജൂദ് അലിയുടെ 'ഞാൻ നുജൂദ് വയസ് 10 വിവാഹ മോചിത' നൽകിയ ഷോക്കിലും മുക്താർ മായിയുടെ  'മാനത്തിന്റെ പേരിൽ' അനുഭവിപ്പിച്ച ലോകത്തിലും  ആ ഗണത്തിലേക്കായി മലയാളത്തിൽ നിന്നും അനിത ശ്രീജിത്തിന്റെ 'പെൺ സുന്നത്ത്'. Female Genital Mutilation ന്റെ ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്നത്. ഏറ്റവും കൂടുതലായി FGM നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ ആയതിനാലാകാം ആഫ്രിക്കയിൽ എത്തുന്ന താരാ എന്ന മലയാളി പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇന്ത്യയിലും കേരളത്തിൽ പോലും FGM ന് ഇരയാകുന്ന പെൺകുട്ടികൾ അനേകമുണ്ടെന്ന അറിവ് നടുക്കത്തോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.
മുഴുവൻ പെണ്മയോടെ പെണ്ണായിരിക്കാനാണ് ലോകത്തിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് കൃത്യമായി നോവലിൽ അനിത ശ്രീജിത്ത് കുറിച്ചിടുന്നുണ്ട്.

ഇര ഒരിക്കലും അറിയുന്നില്ല താൻ ഇരയാണെന്നും വേട്ടയാടാപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും. ഇതൊക്കെ തനിക്കുള്ള സംരക്ഷണമായി ചിത്രീകരിക്കുന്നതിൽ വേട്ടക്കാരൻ പൂർണവിജയം കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെതിരെ സംസാരിക്കേണ്ടതോ ശബ്ദമുയർത്തേണ്ടതോ ആയ സ്ത്രീകൾ ഭൂരിഭാഗവും ഇത്തരം അനാചാരങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.
താരയിലൂടെ, ആകെയോയിലൂടെ, ജെമിയിലൂടെ അനിത തുടങ്ങി വച്ച വിപ്ലവം അതിന്റെ യഥാർത്ഥ സാമൂഹികഇടപെടലിൽ പൂർണമായി വിജയിക്കട്ടെ! അതിശക്തമായ മാറ്റങ്ങൾ ഉണ്ടാകട്ടെ!
ഇത്തരം ശക്തമായ എഴുത്തുകൾ മലയാളത്തിൽ ഉണ്ടാകുക തന്നെ വേണം. അത് മറ്റുഭാഷകളിലേക്കും ഒഴുകിപ്പരക്കട്ടെ...

അവതരികയിൽ എഴുത്തുകാരി പറയുന്നു:എന്റെ കുടുബമെന്റെ വിരലുകളാണ്. ഒന്നിച്ചു നിന്നുമാത്രം മുന്നോട്ടെഴുതേണ്ടവർ. ഒരാൾ പിൻവലിഞ്ഞാൽ പോലും മുടങ്ങിപ്പോകുന്ന ഒന്നാണത്തിന്റെ താളം. ആ താളം അതിന്റെ പെരുമയിൽ ഒഴുകിപ്പരക്കട്ടേ... കൂടുതൽ അഴങ്ങളിലേക്കിറങ്ങിയുള്ള പുതുകഥകൾ എഴുത്തുകാരിയിൽ നിന്നും വീണ്ടുമുണ്ടാകട്ടെ....

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...