Skip to main content

നായാടിപ്പാറയിലെ സ്മരണകൾ


      നാടകക്കാരൻ മനോജ് സുനിയുടെ ബാല്യകാല  ഓർമകളുടെ സമാഹാരമാണ് ലോഗോസ് ബുക്സ് പുറത്തിറക്കിയനായാടിപ്പാറഎഴുത്തുകാരൻ തന്നെ തന്റെ പുസ്തകത്തിന് നൽകിയ ടാഗ്‌ലൈൻ "മലബാറിലെ ഒരുകുടിയിറക്കുകാരന്റെ ജീവിത സ്മരണകൾഎന്നാണ്ഗൃഹാതുരത്വം മനസ്സിൽ നിറയ്ക്കുന്ന  കുറേ അനുഭവങ്ങളാണ് പുസ്തകത്തിന്റെ കാതൽതന്നിലെ അധ്യാപകനെയും നാടകക്കാരനെയും വാർത്തെടുത്ത ബാല്യകാലാനുഭവങ്ങൾതന്റെ പെൺമക്കൾക്ക് പകർന്നു നൽകുകയും അത്തരം അനുഭവങ്ങൾ അവരിലുണ്ടാക്കുന്ന ചിന്താപരിസരവുംസമകാലീനതയിൽ   കഥകൾ അവരിൽ വരുത്തുന്ന പരിവർത്തനങ്ങളും എഴുത്തുകാരൻ അടയാളപ്പെടുത്തുന്നുണ്ട്

നമ്മൾ കടന്നുപോയ വഴികളിൽ ഗൃഹാതുരതയോടെ  അനുഭവിച്ച് വിസ്മരിച്ച കാഴ്ചോത്സവങ്ങൾ മനോജ് സുനിയിലെകുട്ടിമനസ്സിൽ ശേഖരിക്കുകയും  ഓർമകളെ പുതിയകാലത്തിലേക്കായി കൈമാറുകയും ചെയ്തിരിക്കുന്നുമനോജ്സുനിയുടെ വാക്കുകളിലൂടെ സഞ്ചരിച്ച് ഇവിടെയെത്തുന്നവർക്ക് നായാടിപ്പാറ അമ്പലക്കുളത്തിന്റെ തണുപ്പുംദൂരെയുയരുന്ന കഥകളി സംഗീതവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധഗന്ധവും ഇഴുകിച്ചേർന്ന ഒട്ടനവധികഥകളിലൂടെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാം.


പഴമയും പുതുമയും തമ്മിലുള്ള വടംവലി അയാളിൽ നടക്കുന്നുണ്ട്കടന്നുവന്ന പഴമകളെ ഇഷ്ടപ്പെട്ട്  അഭിരമിച്ച്നെഞ്ചോടു ചേർക്കുമ്പോഴും അധ്യാപകനായതിനാൽ പുതിയ തലമുറയുടെ  ശീലങ്ങളോടും തന്റെ മക്കളുടെഇഷ്ടങ്ങളോടും ഇഴുകിച്ചേർന്ന് അയാൾ സമരസപ്പെടുന്നുണ്ട്.

46തലക്കെട്ടുകളിലായി നായാടിപ്പാറ മുതൽ കൈപ്പട്ടൂർ വരെയുള്ള  വലിയൊരു ചരിത്രം ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നുഅധ്യായങ്ങളുടെ തലക്കെട്ട് തന്നെ ചോദ്യരൂപത്തിൽ നിരവധി ചിന്തകൾ വായനക്കാരനിലേക്ക് കടത്തി വിടുന്നുണ്ട്അധ്യാപകനായതിനാൽ പുതിയവിദ്യാർത്ഥികളുടെ ജീവിതവും ശീലങ്ങളുമായി തന്റെ സമ്പന്നമായ അനുഭവങ്ങളെഅദ്ദേഹം തട്ടിച്ചുനോക്കുമ്പോൾ ഉയരുന്ന  ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്


വാസ്തവത്തിൽ വിദ്യാലയങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളാണോ ? എന്തുകൊണ്ട് നാലുമണിക്ക് ശേഷം നമ്മുടെവിദ്യാലയങ്ങളെ നാം ഉറക്കി കിടത്തുന്നു?


ഇന്ന് നമ്മുടെ സ്‌കൂളുകളിൽ സ്വപ്നം കാണാൻ ശീലിപ്പിക്കാത്തത് എന്തുകൊണ്ടാകാം ?


വലുതാകുമ്പോൾ നമുക്ക് കുളങ്ങൾ വേണ്ടാതാകുന്നത് എന്തുകൊണ്ടാണ് ? 


പരിഗണന നല്ലതാണ്അതിനുപിന്നിൽ ലക്ഷ്യങ്ങൾ ഉണ്ടാകുന്നത് ശരിയാണോ അതുകൊണ്ടായിരിക്കുമോ ക്ലാസ്മുറിയിൽ എന്റെ ചോദ്യങ്ങൾക്ക് മൂർച്ച കുറയുന്നത് ?അതുകൊണ്ടായിരിക്കുമോ എല്ലാ കുട്ടികളെയും ഒരേ പോലെഅരുമയായി കാണണമെന്ന് എന്നിലെ മാഷ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്?


തുടങ്ങീ നിരവധി ചോദ്യങ്ങൾ, 1975മുതൽ 1992വരെയുള്ള തന്റെ ബാല്യകാലത്തെ സമ്പന്നമായ അനുഭവങ്ങളിലൂടെ  മനോജ് സുനിയെന്ന നാടകക്കാരൻഅധ്യാപകൻ ഉയർത്തുമ്പോൾ അവയെല്ലാം തന്നെ നമ്മൾ കടന്നുവന്നപാതകളിലെ അനുഭവങ്ങളെ ഓർമകളെ വീണ്ടും പുനർജീവിപ്പിക്കും


മികച്ച വായനാനുഭവം പകരുന്ന അനുഭവകഥകളുടെ സമാഹാരം... നായാടിപ്പാറ

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)