കലാകാരന്മാരൊന്നും ഒരിക്കലും പൂർണ്ണതൃപ്തിയോടെ മരിക്കുകയില്ല. ചെയ്യാനുള്ള നാടകങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്നവ, എഴുത്തിന്റെ പണിപ്പുരയിലുള്ള നാടകങ്ങൾ, കഥാബീജം മനസ്സിൽ ഉരുവം കൊണ്ടുകൊണ്ടിരിക്കുന്ന നാടകങ്ങൾ. അങ്ങനെയങ്ങനെ ഒരുപാട് അസംതൃപ്തികൾ. ഈ വാർദ്ധക്യത്തിലും കാണുമ്പോഴൊക്കെ അനേകമനേകം നാടകസ്വപ്നങ്ങൾ രഘുമാഷ് പങ്കുവച്ചിട്ടുണ്ട്. കനൽ നാടകദിന കലണ്ടർ ഒന്നുമാറ്റി വയ്‌ക്കണേ എന്നും സൂചിപ്പിച്ചിരുന്നു. മാറ്റിവച്ച കലണ്ടർ ഇവിടെനിശബ്ദമായി ഇരിപ്പുണ്ട്.
നിസ്സംഗതയോടെ കടന്നുപോയ കുറെ കാലങ്ങൾക്ക് ശേഷം അരങ്ങിലേക്ക് ശക്തമായി മടങ്ങണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
ഒന്നും പൂർണ്ണമായില്ല...അപൂർണ്ണതകൾ...അല്ലെങ്കിലും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ കലാസൃഷ്ടി എന്നൊന്നില്ലല്ലോ...
അരങ്ങിലെ മാർഗ്ഗദീപമായി മുന്നേ വഴിതെളിയിച്ച ഗുരുവിന് പ്രണാമം.
(ഹസിം അമരവിള)
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments