പുറത്ത് നല്ല മഴയായിരുന്നു. അകത്ത് തിയേറ്ററിലെ എ.സി യുടെ സുഖ ശീതളിമയും. പക്ഷെ എന്റെ ശരീരം മാത്രമേ തണുത്തുള്ളൂ. മനസ് അനുനിമിഷം ചൂടയിക്കൊണ്ടിരുന്നു.തിരുവനന്തപുരത്തെ ആറാം രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചിത്രപ്രദര്‍ശനത്തിന്റെ ഉത്ഘാടന ഡോകുമെന്ററിയായ 5 Broken Cameras ഇതുവരെ നമ്മള് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന പലസ്തീന്റെ യുദ്ധവീര്യവും ഇസ്രയേലിന്റെ കടന്നുകയറ്റവും ചിത്രീകരിക്കുന്നു. കൊച്ചുകുട്ടികളെപ്പോലും വീട്ടില്‍കയറി അറസ്റ്റ് ചെയ്യുന്ന സയണിസ്റ്റ് സൈന്യവും ടിയര്‍ഗ്യാസിനും വെടിയുണ്ടയ്ക്കും നേരെ നെഞ്ഞുവിരിച്ചടുക്കുന്ന പലസ്തീന് ജനതയും കേരളീയര്‍ സ്വപ്നത്തില്‍ പോലും ദര്‍ശിക്കാത്ത ജീവിതം കാട്ടിത്തരുന്നു. മകന്റെ വളര്‍ച്ച പകര്‍ത്തിയെടുക്കാന്‍ Emad Burnat 2005ല്‍ ആദ്യ ക്യാമറ വാങ്ങുന്നതില്‍ ആരംഭിക്കുന്ന ചിത്രം അല്ല ചരിത്രം. മകന്റെ വളര്‍ച്ചയോടൊപ്പം ഒരു രാഷ്ട്രത്തിന്റെ അധിനിവേശത്തിന്റെ പച്ചയായ ചരിത്രവും നമുക്ക് മുന്പില് കാണിക്കുന്നു. ഇതിനിടയില്‍ ടിയര്‍ഗ്യാസ് പൊട്ടിയും വെടിയുണ്ട തുളച്ച് കയറിയും സൈന്യം അടിച്ചു തകര്‍ത്തും 5 ക്യാമറ Emad Burnat എന്ന സംവിധായകന് നഷ്ടപ്പെടുന്നു. കണ്ടിരിക്കേണ്ട മികച്ച ഡോകുമെന്റാറി എന്നതിനേക്കാള്‍ സമകാലീന ലോകത്തില്‍ അറിഞ്ഞിരിക്കേണ്ട ഒരു രാജ്യത്തിന്റെ നേര്‍ചിത്രം എന്ന നിലയ്ക്കാണ് "5 Broken Cameras" ന് എന്റെ മനസിലെ സ്ഥാനം.
Film: 5 Broken Cameras: Palestine
Directed by: Emad Burnat and Guy Davidi
Youtube link: http://www.youtube.com/watch?v=u2daSJzT0MY
Comments
ഫെസ്റ്റിവൽ തിരക്കുകളും ചായക്കടകളിലെ ചൂടൻ സംവാദങ്ങളും സൌഹൃദങ്ങളും എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല സിനിമകളും....
എന്റെ ഫെസ്റ്റിവൽ നഷ്ടങ്ങൾ....
cinema paradiso ഗ്രൂപ്പിൽ പോസ്റ്റ് വായിച്ചപ്പോൾ വെറുതെ ഒരു കമന്റ് ഇടാമെന്നു കരുതി.ഫോട്ടോ കണ്ടപ്പോൾ ഒരു പരിചയം പോലെ...നമ്മൾ കഴിഞ്ഞ ഫെസ്റ്റിവലിൽ പരിചയപ്പെട്ടിരുന്നു...ഒരു വെറും പരിചയം..പേരോ മുഖമോ ഓർമ്മ കാണില്ല.അതുകൊണ്ട് പറയുന്നുമില്ല