Skip to main content

കത്തുകൾക്ക് പറയാനുണ്ടായിരുന്നത്;

                        


                              എന്‍റെ കുട്ടിക്കാലം, അതെത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വികാരങ്ങള്‍, പ്രതീക്ഷകള്‍, നൊമ്പരങ്ങള്‍, മരണം, ജീവിതം ഇവയൊക്കെ എന്നിലുടെയാണ് മനുഷ്യരാശിയില്‍ എത്തിക്കൊണ്ടിരുന്നത്. ഭൂഗോളത്തിന്റെ  പല ഭാഗങ്ങളിലായി വിതാനിച്ചുകൊണ്ടിരുന്നവരെ  പരസ്പരം കുട്ടിമുട്ടിച്ചു കൊണ്ടിരുന്നത് ഞാനായിരുന്നു. എത്ര മഹത്തരമായ ആശയങ്ങള്‍ അവര്‍ എന്നിലുടെ ലോകത്തിനു കൈമാറി. എത്ര മാത്രം കവിതകള്‍ ഞാന്‍ ഏറ്റു പാടി. ഈ ലോകത്തില്‍ എത്രയോപേര്‍ എന്നിലൂടെ സന്തോഷത്തിന്‍റെ പറുദീസയിലേക്ക് പോയി. എത്രയോപേര്‍ കണ്ണുനീര്‍ കൊണ്ട് എന്‍റെ ആത്മാവാകുന്ന അക്ഷരങ്ങളെ കുതിര്‍ത്തു കളഞ്ഞു.എത്രപേര്‍ മാറോടടക്കി വിങ്ങിപ്പൊട്ടി. എന്‍റെ യവ്വനകാലത്ത്  അവള്‍ നല്‍കിയ ചുടുചുംബനം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. ഞാനത് എത്രമാത്രം ശ്രദ്ധയോടെയാണെന്നോ അവളുടെ കാമുകന് കൈമാറിയത്. അങ്ങനെ എത്രയെത്ര വേദനയില്‍ മുങ്ങിയ രസകരമായ കഥകള്‍. 
                             മദ്യത്തില്‍ മുങ്ങി   ശുഭപ്രതീക്ഷയോടെ ചീട്ടുകളിച്ചുകൊണ്ടിരുന്ന അവന്‍റെ കൈയ്യില്‍ എത്തിച്ചേര്‍ന്ന എനിക്ക് പറയാനുണ്ടായിരുന്നതോ മുന്ന് ദിവസം മുന്‍പ് അവന്‍റെ അമ്മ മരിച്ചെന്ന അശുഭ വാര്‍ത്ത. പത്താം മാസം തികഞ്ഞ അവളുടെ കയ്യില്‍ ഞാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ അകമ്പടി സേവിക്കാന്‍ പട്ടാളത്തില്‍ നിന്നയച്ച അയാളുടെ വസ്ത്രങ്ങള്‍ അടങ്ങിയ പെട്ടിയും ഇന്ത്യന്‍സര്‍ക്കാരിന്‍റെ മരണസര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. പ്രവാസിയുടെ കരള്‍ പിളരുന്ന ജോലിഭാരവുമായെത്തിയ എന്നെ സ്വീകരിച്ചത് കാമുകന്‍റെ സീല്‍ക്കരത്തോടൊപ്പം  കട്ടിലില്‍ കിടന്നു പുളയുന്ന ഭാര്യയാണ്. പോസ്റ്റ്മാനില്‍ നിന്നും എന്നെ വാങ്ങി മേശയിലേക്ക്‌ എറിഞ്ഞിട്ടു അവള്‍ കട്ടിലിലെക്കോടി. എന്നെ ഭദ്രമായി എത്തിക്കെണ്ടിടത്ത് എത്തിക്കുന്ന പോസ്റ്റ്മാനോട് എനിക്ക് പറയാനുണ്ടായിരുന്നത് അയാളുടെ മകളുടെ ജ്വരപ്പനി മരണത്തില്‍ കലാശിച്ച വിവരമായിരുന്നു. 
                                  വിവാഹങ്ങള്‍, മരണങ്ങള്‍, ജനനം, പ്രണയം, കാമം, വേദന, ഗ്രിഹാതുരത്വം, പരാതികള്‍, പ്രതീക്ഷകള്‍, അങ്ങനെയങ്ങനെ ഈ ജീവിതത്തില്‍ എത്രമാത്രം അനുഭവങ്ങള്‍ ഞാന്‍ നേടി. എത്ര മാത്രം വൈരുദ്ധ്യമാണെന്നോ എന്‍റെ ജീവിതം. ശുഭപ്രതീക്ഷയുമായി പോസ്റ്റ്‌മാനെയും കാത്തു ഞാന്‍ എന്‍റെ സത്രത്തിലിരിക്കുമ്പോള്‍ എന്‍റെ മേല്‍ കിടക്കുന്ന സഹപ്രവര്‍ത്തകരുടെ ഹൃദയങ്ങള്‍ എത്രമാത്രം വൈരുദ്ധ്യമായിട്ടാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. എത്രപേര്‍ എന്നെ ചവിട്ടിത്തേച്ചു, കീറിക്കളഞ്ഞു, മയില്‍പീലിപോലെ പുസ്തകത്തില്‍ സൂക്ഷിച്ചു, ചുടുചുംബനങ്ങള്‍ നല്‍കി എതിരേറ്റു, വിങ്ങുന്ന മനസുമായി നെഞ്ചിലേക്ക്  ചേര്‍ത്തു. എത്രമാത്രം സ്മരണകള്‍.
               എല്ലാം ഇന്ന് ഓര്‍മ്മകള്‍, ഗ്രിഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍.എന്നാലും ഇന്നും ഞാന്‍ മരിച്ചിട്ടില്ല. ഞാനിന്നു പുതുയവ്വനമാണ്, പുതുഭാവമാണ്. 2G യില്‍  നിന്നും  3G യിലേക്കുള്ള ചുവടുമാറ്റം പോലെ ഒരു അപ്ഗ്രേഡു  വേര്‍ഷന്‍. എന്‍റെ ആത്മാവില്‍ കുത്തി വരയ്ക്കാന്‍ മഷിയില്ല, പേനയില്ല പകരം മൌസും കീബോര്‍ഡുമാണ്. മനുഷ്യ സ്പര്‍ശം ഏറ്റ് കാലാകാലങ്ങളായി കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും യാത്ര ചെയ്ത എന്നെയവര്‍ ഇന്ന് ഒപ്ടിക്കല്‍ ഫൈബര്‍ എന്ന കേബിളില്‍ കുടുക്കിയിട്ടിരിക്കുന്നു.  ഇന്ന് എനിക്ക് കിലോമീറ്ററുകള്‍ താണ്ടാന്‍ നിമിഷങ്ങള്‍ മതി.
                                  എന്നാല്‍ ഇന്ന് ഞാന്‍ വികലമാണ്. എന്നില്‍ സ്നേഹമില്ല, വികരങ്ങളില്ല. വര്‍ഷങ്ങളായി ചുടു ചുംബനങ്ങളും കണ്ണീരും ഏറ്റുവാങ്ങി ഡയറികളില്‍ ഇരിക്കാറുള്ള എന്നില്‍ ഇന്ന് അവശേഷിച്ചിട്ടുള്ളത് വര്‍ഷങ്ങളായി ഡയറിയില്‍ ഇരിക്കുന്ന ഇലയുടെ അസ്ഥികൂടങ്ങള്‍ മാത്രമാണ്. അതിലെ മജ്ജ മാറ്റി അവര്‍ ഫോര്‍മാലിറ്റിയുടെ  പുതുവസ്ത്രമണിയിച്ചു. വര്‍ഷങ്ങളായി എനിക്ക് വേണ്ടി ഇടനിലക്കാരന്‍റെ സ്ഥാനമഭിനയിച്ച പോസ്റ്റ്മാനെ ഇന്നാര്‍ക്കും വേണ്ട. കാരണം ഇടനിലക്കാരന്‍ ഇല്ലാതെ തന്നെ എന്‍റെ നെഞ്ചില്‍ അവര്‍ കോറിയിട്ടു എന്‍റെ സ്ഥാനം എവിടെയാണ് എന്ന്. ഞാനിന്നു വിറക്കുകയാണ് നാളെയുള്ള എന്‍റെ പരിവര്‍ത്തനത്തെകുറിച്ചോര്‍ത്ത്. രണ്ടുപേരുടെ ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരുന്ന ഞാനിന്നു വ്യഭിചാരിണിയാണ്. കാരണം നിമിഷനേരങ്ങള്‍കൊണ്ട് അവരെന്നെ പലര്‍ക്കും കാഴ്ച വയ്ക്കുന്നു വികാരങ്ങളില്ലാതെ, ജസ്റ്റ്‌ ഫോര്‍വേഡ് മെസ്സേജ് ആയി...    

Comments

Jabir Amaravila said…
കൊള്ളാം. കത്തുകളില്‍ നിന്നും ഇമെയിലുകളിലേക്കുള്ള കാലമാറ്റം. നല്ലൊരു ആധുനിക കഥാരൂപം... ആശംസകള്‍....
Jabir Amaravila said…
കൊള്ളാം. കത്തുകളില്‍ നിന്നും ഇമെയിലുകളിലേക്കുള്ള കാലമാറ്റം. നല്ലൊരു ആധുനിക കഥാരൂപം... ആശംസകള്‍....
Jabir Amaravila said…
കൊള്ളാം. കത്തുകളില്‍ നിന്നും ഇമെയിലുകളിലേക്കുള്ള കാലമാറ്റം. നല്ലൊരു ആധുനിക കഥാരൂപം... ആശംസകള്‍....
Jabir Amaravila said…
കൊള്ളാം. കത്തുകളില്‍ നിന്നും ഇമെയിലുകളിലേക്കുള്ള കാലമാറ്റം. നല്ലൊരു ആധുനിക കഥാരൂപം... ആശംസകള്‍....
Anonymous said…
നല്ല കഥ. പക്ഷെ ഈ കഥ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ സാധിച്ചത് ടെക്നോളജിയുടെ വളര്‍ച്ചയാണ്.ഇല്ലെങ്കില്‍ പ്രസാധകരെ തേടി നടക്കണ്ടേ...
Hazim Amaravila said…
ഈ കഥയിലുടെ ഒരിക്കലും ഞാന്‍ ടെക്നോളജിയെ കുറ്റം പറഞ്ഞില്ല. നമുക്ക് നഷ്ടപെട്ട, നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഓര്‍ക്കുമ്പോള്‍ തന്നെ മനസിന്‌ ഗ്രിഹാതുരത്വം അനുഭവപെടുന്ന കത്തുകള്‍ക്ക് നഷ്ടപെട്ട കാലഘട്ടത്തെ ഒന്ന് ഓര്‍മപെടുത്തുക മാത്രമാണ്...
Vishnu said…
ithu kollam.
grihathuearhwam feel cheyyippichu.
kathukal veendum ezhuthanamennu thonnunnnu.
Anonymous said…
super one..i feel it
Anonymous said…
nice creativity
Anonymous said…
മാഷേ, സംഗതി ജോറായിട്ടുണ്ട്...

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)