Skip to main content

ഒരു മരണത്തിന്‍റെ ഓര്‍മയില്‍""


                           

                                         "മുക്കുപ്പിഞ്ചി മരിച്ചു".  ഞാന്‍ പറഞ്ഞത് കേട്ട് ഉമ്മയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചപോലെ വലിയ പ്രതികരണമൊന്നും  ഉണ്ടായില്ല. "ഓ..ഇനി അന്ത ചേച്ചിയും സ്റ്റെല്ലയും കേക്ക്അ വില കൊടുത്ത് താന്‍ മീന്‌ വേണ്ട്തുക്ക്". ഉമ്മയുടെ വേദന അതായിരുന്നു. അല്ലെങ്കിലും മുക്കുപ്പിഞ്ചി എനിക്ക് ആരായിരുന്നു? കുട്ടിക്കാലം മുതലേ അവരുടെ മുഖമേന്‍റെ  മനസിലുണ്ട്. ഓര്‍മവച്ച നാള്‍ മുതല്‍ മനസ്സില്‍ പതിഞ്ഞ എണ്ണപ്പെട്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുക്കുപ്പിഞ്ചിയുടെത്. ഇന്ന് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേക്ക് അവരുടെ നിശ്ചല ശരീരം കയറ്റുമ്പോഴും കുട്ടിക്കാലത്ത് ഞാന്‍ കണ്ട അതെ മുഖം തന്നെയായിരുന്നു. രാവിലെ വാപ്പ കടയില്‍ പോയ ഉടനെ ഉമ്മയുടെ കണ്ണുവെട്ടിച്ച് വീടിനു പുറത്തിറങ്ങി ഇക്കയുമായി മണ്ണില്‍ കിടന്നുരുളുമ്പോഴാണ്  സാധാരണ അവര്‍ വരിക. "പിള്ളേ ഉമ്മ ഇല്ലിയ?" എന്ന് ചോദിച്ചോണ്ട് തലയിലെ മീന്‍കുട്ട താഴെ വച്ചിട്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ചിട്ടു താഴെയിരിക്കും."എന്ന മീനിരുക്ക്?"  എന്ന് ചോദിച്ചുകൊണ്ട് ഉമ്മ വരുമ്പോഴേ ഉമ്മയുടെ മുഖം മീനിനെക്കാള്‍ ചളിച്ചിരിക്കും. ഇവര്‍ക്ക് മാത്രമാണ് ഈ ദുര്യോഗം. ഒരു വീട്ടിലും ആരും ചിരിച്ച മുഖത്തോടെ മീന്‍കാരികളെ  സ്വീകരിക്കാറില്ല. മലയാളികള്‍ അങ്ങനെയാണ്. അതിരാവിലെ വീട്ടിലേക്കു വരുന്ന മീന്‍കാരികളെ കണ്ടാല്‍ അവരുടെ മുഖം ചളിക്കും. ഉച്ചക്ക് തീന്മേശയില്‍ മീന്‍ വിഭവങ്ങള്‍ ഇല്ലെങ്കിലും  മുഖം ചളിക്കും.
                    വളരെ മെലിഞ്ഞ വൃദ്ധയായ സ്ത്രീയാണ് മുക്കുപ്പിഞ്ചി. അവരെ ചെറുപ്പത്തില്‍ കണ്ടപ്പോഴും ഇപ്പോള്‍ കാണുമ്പോഴും ഒരുപോലെയാണ്. പ്രായം മാറാത്ത സ്ത്രീ. അന്നും ഇന്നും വാര്‍ധക്യത്തില്‍ തന്നെയാണ്. അവരുടെ മുക്ക് അല്പം ചപ്പി കീറിയതുപോലെയാണ് ഇരിക്കുന്നത്. അവര്‍ മീന്‍ വില്‍ക്കുന്ന ഏതോ വീട്ടുകാര്‍ ഇട്ട പേരാണിത്. ഇപ്പോള്‍ ആ പേര് അവരുടെ പ്രധാന തിരിച്ചറിയലായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ അവര്‍ മീനുമായി മുറ്റത്ത് എത്തുമ്പോള്‍ ഞാന്‍ ഉമ്മയോട് വിളിച്ചു പറയും, "ഉമ്മാ മുക്കുപ്പിഞ്ചി വന്തിരിക്കിയാ?" അവര്‍ അതുകേട്ടു ചിരിക്കും. ഇപ്പോള്‍ അത് ആലോചിച്ചപ്പോള്‍ വലിയ ജാള്യത തോന്നുന്നു. രാവിലെ തന്നെ തല നിറയെ മീനുമായി വീട്ടിലെത്തുന്ന മീന്‍കാരികളെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എവിടന്നു ചിന്തിക്കാന്‍. ഭര്‍ത്താവിനു ഓഫീസില്‍ പോകേണ്ട തിരക്ക്, ഭാര്യക്ക്‌ മക്കളെ സ്കൂളില്‍ അയക്കേണ്ടതും ഭക്ഷണം പാകം ചെയ്യേണ്ടതുമായ തിരക്ക്. വീട്ടിലെ കൊച്ചുമക്കള്‍ പോലും ചളിച്ച മുഖത്തോടെയാണ് മീന്‍കാരികളെ നോക്കുന്നത്. അവരുടെ വല്ലാത്ത തിരക്ക് പിടിച്ച സമയത്തിനിടക്കു വരുന്ന മീന്‍കാരികളെ ശ്രദ്ധിക്കാന്‍ എവിടുന്ന സമയം. ഒരു വീട്ടിലും മീന്‍കാരികള്‍ വന്നയുടന്‍ പറഞ്ഞു  വിടുന്ന ഏര്‍പ്പടില്ല. പത്തു പതിനഞ്ചു മിനിട്ട് ഇരുത്തി മുശിപ്പിച്ചിട്ടെ വീട്ടുകാര്‍ മീനിനു അടുത്തേക്ക് ചെല്ലു. മീന്‍ നാറിയ മീനാണെന്ന് മീന്‍ കാണും മുന്‍പ് തന്നെ ഒരു കമന്‍റ് എല്ലാ വീട്ടമ്മമാരും പാസാക്കും. എന്നിട്ട് അവര്‍ പറയുന്ന വിലയാണ് അതിനെക്കാള്‍ നാറിയതെന്നു അവര്‍ ഒരിക്കലെങ്കിലും അലോചിച്ചിരിക്കുമോ? ഇതിനിടയില്‍ എങ്ങാനും അവര്‍ രണ്ടുദിവസം വന്നില്ലെങ്കില്‍ മൂന്നാം ദിനം അവരെ കാത്തിരിക്കുന്നത് വീട്ടമ്മമാരുടെ ശകാരമാണ്. നിനക്ക് കൃത്യനിഷ്ടയില്ല, നിന്‍റെ കയ്യില്‍ നിന്നും മീന്‍ വാങ്ങി വേറെ മീന്‍കാരികളോന്നും മീന്‍ തരുന്നില്ല. , ഇങ്ങനെയാണെങ്കില്‍ നീ വരണ്ട...അങ്ങനെ ശകാരം നീളും. ഒരാഴ്ച മീന്‍ കൊണ്ട് വരാതിരുന്ന സ്റ്റെല്ലയോടു ഉമ്മാ പറഞ്ഞതാണിത്. അതിനവരുടെ മറുപടി അതിനെക്കാള്‍ രസകരം. "പോന വാരം തിങ്കള്‍കിളമയ് കണവന്‍ തണ്ണിപോട്ട് പോട്ട് ആസ്പത്രിയിലെ ഇരന്തിട്ടാര്. അതുതാന്‍ ഉമ്മാ ഏള്നാള്‍ വര മുടിയലെ". ഉമ്മാ പതുക്കെ സംഭാഷണം മാറ്റും."ഓ അപ്പടിയ...സരി, എന്ന മീന്‍ഇരുക്ക് ?".
                      സ്വന്തം ഭര്‍ത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയും  വ്യാകുലരാകുന്ന സ്ത്രീകള്‍ ആരെങ്കിലും ഈ മീന്‍കാരി സ്ത്രീകളെപ്പറ്റി  ചിന്തിച്ചിരിക്കുമോ? അവരുടെ ഭര്‍ത്താക്കന്മാരെപ്പറ്റിയോ മക്കളെപ്പറ്റിയോ  ചിന്തിച്ചിരിക്കുമോ?  ഇവര്‍ അതിരാവിലെ നമ്മുടെ വീട്ടുമുറ്റത്ത്‌  എത്തുമ്പോള്‍ ഇവരുടെ മക്കള്‍ എങ്ങനെ സ്കൂളില്‍ പോകും? ഭര്‍ത്താക്കന്മാര്‍ എങ്ങനെ ഭക്ഷണം കഴിക്കും? മരിച്ച മുക്കുപ്പിഞ്ചിയുടെ വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നോ എന്തോ? അവരുടെ മരണം എത്രപേരുടെ ജീവിതം മുട്ടിച്ചിരിക്കും. അവരുടെ മക്കള്‍, ചിലപ്പോള്‍ വൃദ്ധരായ അച്ഛനും അമ്മയും, ശരീരം തളര്‍ന്ന സഹോദരങ്ങള്‍ കാണാം. ആലോചിക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നു. അവരുടെ നിശ്ചലമായ മുഖം മാത്രം മനസിലേക്ക് ഓടിയെത്തുന്നു. അപ്പോള്‍ അടുക്കളയില്‍ നിന്നും ഉമ്മാ പറയുന്നത് കേട്ടു. "അണ്ണയ്ക്ക് മുക്കുപ്പിഞ്ചിക്കെ കൂടെ മോളും വന്തിരുന്താ. വലിയ പെണ്ണ് താന്‍. ആനാല്‍ കെട്ടികൊടുക്കയില്ലേ. ഇനി നാളെയിലെ ഇരുന്ത് അവോവരുവാളായിരിക്കും മീന്‍ വിക്കിത്ക്ക്"...... 

Comments

Vishnu said…
nalla theme.but shyli alpam koodi mechappeduthanam.
Anonymous said…
good.
Anonymous said…
nalla shyli.enikku ishtapettu.
Anonymous said…
nice work

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)