ഒരു ഓര്‍മ്മപ്പെടുത്തല്‍:::;::
അയാള്‍ എന്‍റെ അയല്‍വാസിയാണ്..നിത്യവും കാണാറുണ്ട്.ഒന്നും മിണ്ടാറില്ല..പരസ്പരം ഒരു പുഞ്ചിരി
പോലുമില്ല...പക്ഷെ അയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ട് കണ്ടപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ഒരു ആഡ് റിക്വസ്റ്റ് അയച്ചു..കൂടെ ഒരു മെസ്സജും....."സുഖമാണോ?.....ജീവിതമൊക്കെ എങ്ങനെ പോകുന്നു "...കാരണം എനിക്കും മറ്റുള്ളവരേക്കാള്‍ ഫ്രണ്ട്
റിക്വസ്റ്റ് കൂട്ടണമല്ലോ..ഒരു കമന്റ് പോസ്റ്റ് ചെയ്താല്‍ ലൈക്കാന്‍ ഒരാള് കൂടുതല്‍ ഉള്ളത് നല്ലതാ..ഇന്നും അയാളെ ക്കണ്ടു..
പരസ്പരം പുഞ്ചിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും മറന്നു..എങ്ങനെ ഓര്‍മിക്കും...പുഞ്ചിരിയും സൌഹൃധവുമൊക്കെ
ലൈക്കും കമന്റും ആയി ഒഴുകുകയല്ലേ ഈ പുതുയുഗത്തില്‍ ...
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments