Skip to main content

അതലാല്‍ കാതല്‍ സെയ് വീര്‍ സിനിമ അനുഭവിപ്പിച്ചത്......


     തമിഴില്‍ ഇതുവരെയുള്ള സിനിമകള്‍ പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ അവസാനിപ്പിച്ചപ്പോള്‍ വിവാഹത്തിനപ്പുറം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണം മുന്‍പോട്ടു വച്ചത് "നാടോടികള്‍" എന്ന ചിത്രമാണ്. അതില്‍ നിന്നും ഒരുപടി കൂടി മുന്‍പോട്ടു കടന്നു ചിന്തിച്ച ചിത്രമാണ് "അതലാല്‍ കാതല്‍ സെയ് വീര്‍" എന്ന സുസീന്ദ്രന്‍ സിനിമ. "വെണ്ണിലാ കബഡി കുഴു, അഴകര്‍ സാമിയിന്‍ കുതിരയ്" എന്നി ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന പേര് നേരത്തെ സുസീന്ദ്രന്‍ അന്വര്‍ഥമാക്കിക്കഴിഞ്ഞു. 
             സിനിമയുടെ ആദ്യഭാഗങ്ങളില്‍ 'പ്രണയം'  എന്ന വികാരം വെറും affection മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് തീരെ നിലവാരം പുലര്‍ത്തുന്നില്ല. ഒരാള്‍ മറ്റൊരാളെയും അയാള്‍ വേറൊരാളെയും പ്രണയിച്ച് അതൊരു കണ്ണിപോലെ തുടരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതും സിനിമ നല്‍കുന്ന യാഥാര്‍ത്ഥ്യബോധത്തിന് അല്പം മങ്ങലേല്‍പ്പിച്ചു. എന്നാല്‍ പ്രണയം abortion വരെയെത്തുമ്പോള്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍,  പരസ്പരം പഴിചാരി സ്വയമായി രക്ഷപ്പെടാനുള്ള ശ്രമം...ഇതിനിടയിലെവിടയോ കുരുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന പ്രണയം എന്ന വികാരം...ഇവയെല്ലാം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്നും ജനമനസുകളെ ഭരിക്കുന്ന ജാതിപ്രശ്നം ചിത്രത്തിലും ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തുന്നുണ്ട്. പ്രണയം സിരകളെ തഴുകുമ്പോള്‍ നാമറിയാതെ നമുക്ക്‌ നഷ്ടപ്പെടുന്ന നല്ല സൌഹൃധങ്ങളെക്കുറിച്ചും  ചിത്രം സംസാരിക്കുന്നുണ്ട്.
              അനാഥകള്‍ ആകാശത്തു നിന്നും മുള പൊട്ടി വീഴുന്നതല്ല. ഒരു നിമിഷത്തെ അനാവശ്യ പ്രേമം അല്ല കാമം, തെരുവുകളില്‍ അനാഥകളെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ചിത്രം ഓര്‍മിപ്പിക്കുന്നു. Superstar ചിത്രങ്ങള്‍ക്കിടയിലും സിനിമയെന്ന കലയെ ജൈവീകമായി നിലനിര്‍ത്തുന്നതില്‍ ഇത്തരം സിനിമകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌.

Comments

vishadham pookunna maragal said…
i want 2 see ur short film a season in memories.....

Anonymous said…
This comment has been removed by a blog administrator.

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)