ഞാനൊരു മുസ്ലീമാണ്. ഇന്ത്യന്‍ മുസ്ലിം. എന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് പള്ളിയില്‍ നിന്നുയരുന്ന ബാങ്ക് വിളി കേട്ട് കൊണ്ടല്ല. അതിനു മുന്‍പേ അകലെയുള്ള അമ്പലത്തില്‍ നിന്നും അലയടിച്ചെത്തുന്ന ശ്രീ വെങ്കടേശ്വര സുപ്രഭാതം കേട്ടുകൊണ്ടാണ്. രാവിലെയുള്ള നടത്തത്തിനിടയില്‍ ചര്‍ച്ചില്‍ മണി ആറടിക്കുമ്പോള്‍ കൂടെ കേള്‍ക്കുന്ന ബൈബിള്‍ വചനത്തിനായി ഞാനെപ്പോഴും കാതോര്‍ക്കും. ആ വചനങ്ങളാണ് ആ ദിവസത്തെ എന്റെ ദൈവ സന്ദേശം. ജൈനമത ക്ഷേത്രങ്ങളും ബുദ്ധമത പഗോടകളും ജൂതമത സിനഗോഗും ഞാന്‍ സന്ദര്‍ശിച്ചത് വിനോദ സഞ്ചാരിയായിട്ടല്ല. ആ മതങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തന്നെയാണ്. ഇത് എന്റെ മാത്രം അനുഭവമല്ല..ഓരോ ഭാരതീയന്റെയും അനുഭവമാണ്. സ്വകാര്യ അഹങ്കാരമാണ്. ഞാനും ഈ സംസ്കാരത്തിന്റെ ഭാഗമാണെന്നത് എന്നെ പുളകിതനാക്കുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത ഈ സ്വതന്ത്രിയത്തെ ഞാന്‍ ആദരിക്കുന്നു. അഹങ്കാരത്തോട് കൂടി പറയട്ടെ "ഞാനും ഒരു ഭാരതീയനാണ്"...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദ്യമായ സ്വാതന്ത്രിയ ദിനാശംസകള്‍..

Comments