Skip to main content

"സദാചാരപ്പോലീസും കേരള സമൂഹവും"

                 അതിഭീകരമായ സാമൂഹിക ജീര്‍ണതയിലെക്കാണ് കേരളത്തിലെ സദാചാരപ്പോലീസ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അടിസ്ഥാന മനുഷ്യ അവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് ഒരു ദുരാവസ്തയാണ്. എന്തൊക്കെയാണ് ഒരു പൌരന്റെ അടിസ്ഥാനഅവകാശങ്ങള്‍ എന്ന ബോധമില്ലായ്മ തന്നെയാണ്  സദാചാര അക്രമങ്ങളുടെ ഇരകള്‍ പോലും ഇതിനെതിരെ ശബ്ധമുയര്‍ത്തത്തതിന്‍റെ കാരണം. വഴിനടക്കുന്നതിനായുള്ള അവകാശത്തിനായി  ഒരു സമൂഹം വിമോചന സമരങ്ങള്‍ നടത്തിയ അതേ ദേശത്തില്‍ തന്നെ പുരുഷനോടോപ്പമുള്ള സഞ്ചാരസ്വതന്ത്രിയത്തിനായി സ്ത്രീകള്‍ പുതിയ വിമോചനസമരങ്ങള്‍ നയിക്കേണ്ടി വന്നിരിക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.
               ആധുനിക ചിന്താഗതികള്‍ ലവലേശം പോലും കിട്ടിയിട്ടില്ലാത്ത അല്ലെങ്കില്‍ ഉള്‍കൊള്ളാന്‍ തയ്യാറാകാത്ത ഒരു ജനസമൂഹവും പോലിസുമാണ് കേരളത്തില്‍ സദാചാരപ്പോലീസെന്ന ദുരാചാരത്തിന്‍റെ  പ്രവര്‍ത്തകര്‍.. .
കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവിനുമാണ് സദാചാരപ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.  ഗര്‍ഭിണിയാണെന്ന പരിഗണനപോലും അക്രമികള്‍ നല്‍കിയില്ല.  സദാചാരആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് കോഴിക്കോട് കൊയിലാണ്ടിയില്‍ ബാബു ആത്മഹത്യാ ചെയ്തു. അതിവേഗം ബഹുദൂരം വികസിക്കുന്ന കേരളത്തില്‍ വികസിക്കാത്ത ജനമനസുകളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. കേരളത്തിലെ ജനസമൂഹത്തെ രണ്ടായി തിരിക്കാം. പുരോഗമനചിന്താഗതിയുള്ള ഒരു വിഭാഗവും പഴയതില്‍നിന്നും മാറാന്‍ തയ്യാറാകാത്ത സ്വന്തമായി സൃഷ്‌ടിച്ച സദാചാരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നൊരു വിഭാഗവും. ഇത്തരം വിഭാഗങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്. ആധുനികയുവാക്കള്‍ക്കിടയില്‍ മതസ്വാധീനം കുറഞ്ഞുപോകുന്നതില്‍ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയമുള്ള കുറെ പഴമക്കാര്‍  എല്ലാ മതങ്ങളിലുമുണ്ട്. അവര്‍ പഴയ മതബോധങ്ങളെ അമ്പലങ്ങളിലുടെയും പള്ളികളിലുടെയും മസ്ജിദുകളിലുടെയും ശക്തമായി പുതിയ യുവാക്കള്‍ക്കിടയില്‍ അരക്കിട്ടുറപ്പിക്കുന്നു. പഴയതും പുതിയതുമായ മൂല്യബോധങ്ങള്‍ പേറിനടക്കുന്ന യുവസമൂഹം അവസരം കിട്ടിയാല്‍ സദാചാരം എന്ന വേലിക്കെട്ട്‌ ചാടിക്കടക്കുകയും മറ്റുള്ളവര്‍ ചാടുന്നത് കണ്ടാല്‍ കൂട്ടമായി അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു. 
                                  സദാചാരപ്പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു ഡിജിപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പോലീസുകാരില്‍ നിന്നുപോലും സദാചാരആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നത് തികഞ്ഞ ലജ്ജാവഹമാണ്. ആണ്‍കുട്ടികള്‍ ലോവേയ്സ്റ്റ് പാന്‍റ്സും പെണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും  ധരിക്കുന്നതിനുപോലും സംസ്ഥാനത്തെ പല പോലീസ് സ്റ്റെഷനിലും അനധികൃതമായി പിഴ ഈടാക്കുകയും പോലീസിന്റെ അസഭ്യവര്‍ഷം കേള്‍ക്കാനും ഇടയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര വസ്ത്രധാരണത്തിനുമേല്‍ പിഴയീടക്കിയ ആദ്യ  സംസ്ഥാനമായിരിക്കും കേരളം. സിനിമയും ഫാഷന്‍ വിപണികളും വഴി കോടികള്‍ മറിയുന്ന ഒരു രാജ്യത്തിലെ ജനങ്ങള്‍ക്കാണ് ഈ വിധിയെന്നതാണ് രസകരം.തലസ്ഥാന നഗരിയില്‍ തന്നെ രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ പല തരത്തിലുള്ള പോലീസ് പരിശോധനകള്‍ക്കും വിധേയരാകേണ്ടി വരും. വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് 'സ്ത്രീ കൂട്ടായ്മ' എന്ന സ്ത്രീ സംഘടന ജൂലയ് ഇരുപത്തി ഒന്നിന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍പോലും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നൊരു പരാതിയും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  സദാചാരങ്ങള്‍ക്ക് വ്യക്തമായ നിര്‍വ്വചനങ്ങള്‍ നല്‍കി പോലീസുകാര്‍ക്ക് കൌണ്സലിംഗ് കൊടുക്കേണ്ടത് വളരെ പ്രധാനമാണ്. 
                         സദാചാരആക്രമണങ്ങള്‍ക്കെതിരെ കേരളത്തില്‍ പതിനാല് കേസുകളാണ് ഇതുവരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സദാചാരആക്രമികളെല്ലാം തന്നെ സ്വാഭാവികമായി സ്വയം കൂടിയ ജനങ്ങളല്ല. അവരെല്ലാം പ്രതേക മതവിഭാഗങ്ങളിലോ രാഷ്ട്രീയപ്പര്‍ട്ടികളിലോ വിശ്വസിക്കുന്നവരാണ്. തുടര്‍ന്ന് അത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മനശാസ്ത്രപരമായി മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകച്ചുവയുള്ള സംഭാഷണവും ഒളിഞ്ഞുനോട്ടവും തുറിച്ചുനോട്ടവും കേരള സമൂഹത്തിലാണ് കൂടുതലുള്ളത്. അതിനാല്‍ തന്നെ രണ്ടു സ്ത്രീ പുരുഷന്മാര്‍ സംസാരിക്കുന്നത് കണ്ടാല്‍ അവര്‍ക്കിടയിലെ ബന്ധമെന്താണെന്നു അറിയാനുള്ള ജിജ്ജ്ഞാസയും കേരള സമൂഹത്തിനുണ്ട്. ഇത്തരം മാനസീകാവസ്ഥയും സദാചാരപ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള കേരളത്തില്‍ പ്രകൃതി നാശനഷ്ടങ്ങളും ദുരന്തങ്ങളും ഇല്ലാത്തതിനാല്‍ അവരവര്‍ക്ക് ദഹിക്കാത്ത വിഷയങ്ങള്‍ക്ക്‌ സദാചാരത്തിന്‍റെ നിറം നല്‍കി സമൂഹത്തിന്‍റെ മൂല്യച്യുതിയായി പരിഗണിക്കുന്നു. സംഘം ചേര്‍ന്നുള്ള ആക്രമണമാകുമ്പോള്‍ താന്‍ പിടിക്കപെടില്ല എന്ന ഓരോ മനുഷ്യന്‍റെയും സ്വയം നിര്‍വൃതി ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. 
                                സദാചാരപോലിസിങ്ങിനെപ്പറ്റി നിയമത്തില്‍ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. ഭരണഘടനാപരമായി പൌരന്മാര്‍ക്ക് ലഭ്യമായ സ്വാതന്ത്രിയം സംഘടിതമായി ചെറുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കൊള്ള, ആയുധമുപയോഗിച്ചുള്ള ലഹള, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി ശിക്ഷിക്കുമെന്ന ഡിജിപി  ജേക്കബ്‌ പുന്നുസിന്‍റെ പ്രസ്താവന സ്വാഗതാര്‍ഹം തന്നെയാണ്. സദാചാരപ്പോലീസ് നിയമം മൂലം നിരോധിക്കുകയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനു ജാമ്യമില്ലാത്ത കുറ്റമായി കരുതിക്കൊണ്ടുള്ള നിയമനടപടികളും വരണം. എന്നാലെ ഇത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ കഴിയൂ...

Comments

Anonymous said…
good writing.deep analysing.
wishes
Anonymous said…
good aticle
Anonymous said…
nice..go ahead
Anonymous said…
interesting article
Anonymous said…
welldone
Anonymous said…
nalla lekhanam.
Anonymous said…
good one.
Hazim Amaravila said…
Thanks friends for your valuable comments and feedback in my posts.

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)