ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍..എത്രയും വേഗം ചെയ്യേണ്ടതിന്റെ ആവശ്യകത...
നഷ്ടപെടുത്തിയ ദിനങ്ങള്‍.................
ജീവിതത്തിന്‍റെ ലക്‌ഷ്യം...
ആന്തരികമായി ഒരു തള്ളീച്ച...കോട്ടുവായ് വന്നു...
ഇല്ല...ലക്ഷ്യ ബോധം....നേടണം...ആരൊക്കെയോ ആയി തീരണം...
സ്വന്തം സ്വത്വം തന്നെ വിസ്മരിക്കണം....ഞാന്‍ ഞാനല്ലാതായി മാറണം...
എങ്കിലേ സമൂഹത്തിനു ഇഷ്ടപ്പെടു...വീണ്ടും കോട്ടുവായ്...ഇല്ല...
ഉറങ്ങാന്‍ സമയമില്ല...ആയിതീരണം...എന്തോ ഒന്ന്...അത് ഞാനല്ലാത്ത മറ്റെന്തോ ഒന്ന്.....
ശ്രമിക്കണം.........ഉറക്കം കണ്ണുകളെ തഴുകി ക്കഴിഞ്ഞു....
ആ ....ഇന്നിനി ആരുമാകണ്ട...നാളെ മുതല്‍ ആകാന്‍ ശ്രമിക്കാം...
ഇന്ന് സുഖമായി ഉറങ്ങാം...ശുഭ രാത്രി.......
Comments