Skip to main content

"സോവിയറ്റ് സ്റ്റേഷൻ കടവ് : ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ”

ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ

മുരളിയുടെ കഥകളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. 

സ്വന്തമായൊരു പുസ്തകം പുറത്തിറക്കുക എന്നത് ഒരുവിധപ്പെട്ട എല്ലാ  എഴുത്തുകാരുടെയും ആഗ്രഹമാണ്. എന്റെ ചിന്തകളാലും അനുഭവങ്ങളാലും സമ്പന്നമായ ഒരു പൂർണ പുസ്തകം പുറത്തിറക്കണമെന്നത് വളരെ ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ചൊരു സ്വപ്നമാണ്. സുഹൃത്ത് മുരളി കൃഷ്ണൻ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. മുരളിയുടെഅനുഭവമണ്ഡലങ്ങളിൽ ഉടലെടുത്ത 17 കഥകൾ. കഥകളെല്ലാം അഗോളമാനമുള്ളതാണ്. ഒരു കഥ നടക്കുന്നത് സ്റ്റേഷൻ കടവിലാണെങ്കിൽ മറ്റേത് ദുബായ്, പിന്നെയൊന്ന് ന്യൂയോർക്ക്, അടുത്തത് ആറ്റിങ്ങൽ. അങ്ങനെ വ്യത്യസ്ത ദേശങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവിളികൾ ഉജ്ജ്വലവിളികളായി നിറഞ്ഞു നിൽക്കുന്ന 17കഥകൾ. 




ജി. ആർ. ഇന്ദുഗോപന്റെ ആമുഖത്തോടെ ലോഗോസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പഠനം നടത്താൻ മുരളി തിരഞ്ഞെടുത്തത് എന്നെയായിരുന്നു. അതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. എന്തായാലും  എനിക്കത്   ഉപകാരമായി. കനൽ സാംസ്‌കാരിക വേദിക്കായി അടുത്ത നാടകത്തിന് കഥയന്വേഷിച്ചുള്ള വായനകൾക്കിടയിലാണ് പുസ്തകം എന്നെത്തേടി എത്തിയത്. വായിച്ചപ്പോൾ എറ്റവും കൂടുതൽ സ്വാധീനിച്ച നാടകസാധ്യതകളുടെ ഈരില മനസ്സിൽ വീശിയ ചെറുകഥ അപ്പോൾ തന്നെ തിരഞ്ഞെടുത്ത്  മുരളിയെ  വിളിച്ച് അതിന്റെ അവകാശം ഉറപ്പിച്ചു.  




സോവിയറ്റ് സ്റ്റേഷൻ കടവിന് ഒരു പഠനം തയ്യാറാക്കാൻ കഥകളിലൂടെ പലാവർത്തി കടന്നുപോയി. മുരളിയെന്ന എഴുത്തുകാരനെക്കുറിച്ചും കൂട്ടുകാരനെക്കുറിച്ചും ആലോചിച്ചപ്പോൾ മനസ്സിലാദ്യം തിക്കുമുട്ടി കടന്നുവന്ന വരികളിതാണ്;   "സ്വജീവിതത്തിലൂടെ ആർജ്ജിച്ച കൃത്യനിഷ്ഠകൾക്കും സുഹൃത്ത് ബന്ധങ്ങളുടെ ചിട്ടയില്ലാത്ത ജീവിതങ്ങൾക്കുമിടയിലെ  സമരസപ്പെടലാണ്  മുരളിയുടെ സാഹിത്യസൃഷ്ടികളുടെ ഊർജ്ജം. ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ തിടുക്കം  വല്ലാതെ വേട്ടയാടുമ്പോഴും  കണിശമായി സുഹൃത്ത് ബന്ധങ്ങളെ മുറുകെപ്പിടിക്കാറുണ്ട് മുരളിയിലെ  സാഹിത്യ മനസ്സ്.  കഥകളുടെ അടരുകൾ പരിശോധിച്ചാൽ സുഹൃത്ത് ബന്ധങ്ങളുടെ ജീവിതത്തുടർച്ച അനുഭവവേദ്യമാകും. മുരളിയുടെ കഥകളിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരാണ്. വെറും അയൽക്കാരായി, ബന്ധുക്കളായി, സുഹൃത്തുക്കളായി, നാട്ടുകാരായി  അവർ നമുക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ മുരളി അവരെ കണ്ടെടുത്തു ഓരോ പാത്രങ്ങളിൽ തറച്ച് തേച്ചുമിനുക്കി അവരെക്കൊണ്ട് ജീവിതം പറയിപ്പിച്ച്   കഥാപാത്രങ്ങളാക്കുന്നു. നവസാധാരണ കാലത്തിൽ അനുശീലനങ്ങളാകെ  തകർക്കപ്പെട്ട്  പുതുശീലങ്ങളിലേക്കായി പരിശീലിക്കപ്പെടുമ്പോൾ ഒട്ടുമേ  പുറകിലാകാതിരിക്കാൻ സാമൂഹ്യലോകത്തിലും നവമാധ്യമങ്ങളിലും സാങ്കേതികതയിലും കിതപ്പാറുംമുന്നേ കുതിക്കാൻ വിധിക്കപ്പെടുമ്പോൾ മനസ്സിൽ അവശേഷിച്ച ഗൃഹാതുരതയുടെ സ്മരണകളെ തഴുകുന്ന ഇളംതെന്നലായി മുരളിയുടെ കഥാപരിസരങ്ങൾ  നമ്മുക്ക് മുൻപിൽ ചിന്താപടലം നെയ്തുവയ്ക്കുന്നു".


സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പടവുകളിറങ്ങാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ഓളങ്ങൾ തല്ലുന്ന  ചുഴികളും കൂർത്ത കല്ലുകളും നിറഞ്ഞ കാലുകൾ പുതയുന്ന ചെളിയുള്ള ആഴമുള്ള കുളിരുള്ള 17കഥകൾ... 


(കോപ്പികൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  :- 

https://wa.me/917510995588

https://wa.me/919809978193)

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)